ഇറാനെ ആക്രമിച്ച് ഇസ്രയേൽ; മിസൈലുകൾ തൊടുത്തു, ടെഹ്റാനിൽ സ്ഫോടനങ്ങൾ

ടെഹ്റാൻ: ഇറാന് നേർക്ക് ഇസ്രയേലിന്റെ ആക്രമണം. ശനിയാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ പലയിടത്തുനിന്നും സ്ഫോടനശബ്ദം കേട്ടതായും കനത്തപുക ഉയർന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആണവനിർവ്യാപന കരാറുമായി ബന്ധപ്പെട്ട് യുഎസ്-ഇറാൻ ബന്ധം അത്യന്തം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് നിലവിലെ സംഭവ വികാസങ്ങളെന്നതും ശ്രദ്ധേയമാണ്.
ടെഹ്റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹുരി തുടങ്ങിയിടങ്ങളിൽ നിരവധി മിസൈലുകൾ പതിച്ചുവെന്നാണ് വിവരം. പാസ്ച്യുർ സ്ട്രീറ്റിന് സമീപത്തുനിന്ന് കനത്തപുക ഉയരുന്നതായും വിവരമുണ്ട്.
ഇസ്രയേലിനെതിരായ ഭീഷണികൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന് നേർക്ക് ആക്രമണം ആരംഭിച്ചതായി പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് അറിയിച്ചു.

