KSDLIVENEWS

Real news for everyone

ഇറാനും ഇറാഖും ഇസ്രയേലും വ്യോമാതിർത്തികളടച്ചു; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

SHARE THIS ON

ടെഹ്‌റാൻ: ഇറാനിൽ ഇസ്രയേലും യുഎസും സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ മേഖലയിലെ വ്യോമാതിർത്തികൾ അടച്ചു. ഇസ്രയേൽ-യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലും തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്. ഇറാനിലെ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇറാഖും വ്യോമാതിർത്തി അടച്ചു.

നിലവിൽ ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇറാനും ഇറാഖും വ്യോമാതിർത്തി അടച്ചതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ പുറത്തുവിട്ട ദൃശ്യങ്ങളിൽ ശനിയാഴ്ച ഉച്ചയോടെ ഇറാന്റെയും ഇറാഖിന്റെയും ആകാശ പരിധിയിൽ വിമാനങ്ങളുടെ സാന്നിധ്യമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!