ദുബായ് കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി അൽ ത’ആയിഷ് 25 നാമത്തിൽ റമദാൻ റിലീഫ് പ്രഖ്യാപിച്ചു

ദുബായ്: “അൽ ത’ആയിഷ് 25” എന്ന ശീർഷകത്തിൽ ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി വർഷത്തിൽ നടത്തി വരുന്ന റമദാൻ റിലീഫ് വിതരണ പരിപാടി ആരംഭിച്ചു. ഈ വർഷം, ജീവൻ രക്ഷിക്കാനുള്ള അടിയന്തിര ചികിത്സ ആവശ്യമുള്ള പള്ളിക്കര പഞ്ചായത്തിലെ രണ്ട് രോഗികൾക്ക് നിർണായക വൈദ്യസഹായം നൽകുന്നതിനാണ് റിലീഫ് പ്രവർത്തനം സമർപ്പിച്ചിരിക്കുന്നത്. മാനുഷിക ശ്രമത്തിൻറെ ഭാഗമായി, ഗുരുതര രോഗബാധിതരായ രണ്ട് വ്യക്തികൾക്ക് ഫണ്ട് അനുവദിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
അടിയന്തര മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമുള്ള ബേക്കലിലെ റാഷിദ് അബൂബക്കർ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടുന്ന കല്ലിങ്കലിൽ നിന്നുള്ള ഷാഹുൽ ഹമീദിന്നുമാണ് റമളാൻ റിലീഫിൻറെ ഭാഗമായി സാമ്പത്തീക സഹായം നൽകുക.
കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ജീവ കാരുണ്യ ക്ഷേമ പ്രവർത്തങ്ങളിൽ മുൻപന്തിയിലാണ്, പള്ളിക്കര CH സെണ്ടറിനു കീഴിലായി പ്രവർത്തിച്ചുവരുന്ന ഡയാലിസിസ് സെണ്ടറിലേക്ക് ഒരു യൂണിറ്റ് മരുന്നിന്ന് 950 രൂപ എന്ന നിരക്കിൽ 1000 യൂണിറ്റ് പ്രഖ്യാപിക്കുകയും 500 യൂണിറ്റിനു കണക്കായി 5 ലക്ഷം രൂപ പള്ളിക്കര CH സെണ്ടറിനു കൈമാറാനും സാധിച്ചിട്ടുണ്ട്.
ദുരിതത്തിലായവരെ പിന്തുണയ്ക്കുന്നതിനുള്ള കമ്മിറ്റിയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം തുടരുന്നത്.
വിശുദ്ധ റമദാൻ മാസത്തിൽ ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും ആത്മാവിനെ ശക്തിപ്പെടുത്തിക്കൊണ്ട്, ദുബായ് കെഎംസിസി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കുന്ന ‘അൽ ത’ആയിഷ് 25’ റമളാൻ റിലീഫ് ഫണ്ട് 28/03/2025 നു വൈകുന്നേരം 4 മണിക്ക് പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടത്തപെടും.