ശ്വാസതടസ്സത്തെ തുടർന്നു ചികിത്സ തേടിയെത്തി; നെഞ്ചിൽ നിന്ന് നീക്കിയത് 3 കിലോ തൂക്കമുള്ള ട്യൂമർ

കൊച്ചി: ശ്വാസതടസ്സത്തെ തുടർന്നു ചികിത്സ തേടിയ 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ വെൽകെയർ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു. രക്തക്കുഴലുകൾക്കു ചുറ്റുമുള്ള പ്രത്യേക കോശങ്ങളിൽ നിന്നു രൂപപ്പെട്ട ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ട്യൂമറിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ചാണു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം 6 ദിവസത്തിനകം രോഗി ആശുപത്രി വിട്ടു.
കാർഡിയാക് സർജൻമാരായ ഡോ. റിജു നായർ, ഡോ. ശിവ് നായർ, ഡോ. സറിയ, കാർഡിയാക് അനസ്തീസിയോളജിസ്റ്റ് ഡോ. മേരി, പൾമനോളജിസ്റ്റ് ഡോ. മാത്യു വർഗീസ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

