KSDLIVENEWS

Real news for everyone

ഏത് വോട്ടർമാരുടേയും വോട്ട് സ്വീകരിക്കും, അതിലൊരു മടിയുമില്ല’; വി.ശിവൻകുട്ടി

SHARE THIS ON

തിരുവനന്തപുരം: നേമത്ത് കോൺഗ്രസ് ബിജെപി കച്ചവടമുണ്ടെന്നും അത് ഉറപ്പിച്ചത് വി.ഡി സതീശനാണെന്നും വി. ശിവൻകുട്ടി. നേമത്ത് മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സ്ഥാനാർഥി എന്ന നിലയിൽ ഏത് വോട്ടർമാരുടേയും വോട്ട് സ്വീകരിക്കും. ആരുടെ വോട്ടും വേണ്ടെന്ന് പറയില്ല. അതിൽ ഒരു മടിയുമില്ല വോട്ടേഴ്സ് ലിസ്റ്റിൽ ഏത് പാർട്ടിയാണ് എന്ന് ഇല്ലല്ലോ. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിനെക്കാൾ വ്യത്യസ്തമായ അന്തരീക്ഷമാണ് നേമത്തുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ജയിക്കാതിരിക്കാനുള്ള ഒരു കാരണവുമില്ല. ബിജെപിയും എൽഡിഎഫും തമ്മിലാണല്ലോ മത്സരം നടക്കുന്നത്. ഈ സാഹചര്യത്തിൽ എൽഡിഎഫ് ജയിക്കാനുള്ള സാധ്യതയാണുള്ളത്” ശിവൻകുട്ടി പറഞ്ഞു.

നേമത്തെ വികസന സംവാദത്തിന് ഇനി രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് ശിവൻകുട്ടി പറഞ്ഞു. എപ്പോഴും താൻ സംവാദത്തിന് തയ്യാറാണെന്നും അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!