ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്കായിരുന്നു ആക്രമണം.
മിസൈൽ ആക്രമണം പ്രതിരോധിച്ചെന്നും അവശിഷ്ടങ്ങൾ വീണാണ് അഞ്ചുപേർക്ക് പരിക്കേറ്റതെന്നും അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ആക്രമണത്തിൽ രണ്ടിടത്തായി തീപ്പിടിത്തവും ഉണ്ടായി.

