KSDLIVENEWS

Real news for everyone

ഹോട്ടലുകളിൽ ചായയ്ക്കും മറ്റും 10 മുതൽ 25 ശതമാനം വരെ വില വർധന: കീശ കീറി സാധാരണക്കാർ

SHARE THIS ON

കാസർകോട്: ഹോട്ടലുകളിൽ ചായയ്ക്കും മറ്റും 10 മുതൽ 25 ശതമാനം വരെ വില കയറ്റി. സ്വകാര്യ മേഖലയിലെ പാചകവാതകത്തിനു ഇരട്ടി വില നൽകേണ്ടി വരുന്നതാണ് ഇങ്ങനെ വില വർധിപ്പിക്കേണ്ടി വന്നതെന്നു ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. രണ്ടാഴ്ച മുൻപ് 17 കിലോഗ്രാം പാചകവാതക സിലിണ്ടറിനു 1650 രൂപയായിരുന്നു വില.

അതിനു ഇപ്പോൾ 3550 രൂപയാണ് ഈടാക്കുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. സർക്കാർ മേഖലയിൽ പാചക വിതരണം ആശുപത്രി കന്റീനുകൾ തുടങ്ങിയവയ്ക്കു നൽകുന്നതിനാണ് മുൻഗണന. ഹോട്ടലുകൾക്കു അനുവദിക്കുന്നതിനു കടുത്ത നിയന്ത്രണം നിലവിൽ വന്നതോടെ ഹോട്ടലുടമകൾ പ്രതിസന്ധിയിലായി. ചായയ്ക്ക് 12 രൂപയായിരുന്നു വില. ഇതു ചില ഹോട്ടലുകളിൽ 14 രൂപയും 15 രൂപയുമായി വർധിപ്പിച്ചു. ചില ഹോട്ടലുകളിൽ 20 രൂപ വരെ വാങ്ങുന്നുണ്ട്. ചില പലഹാരങ്ങൾക്കും വില വർധന നിലവിൽ വന്നു.

മറ്റു ഭക്ഷ്യസാധനങ്ങൾക്കും താമസിയാതെ വില കയറും. വില വർധന സംബന്ധിച്ച് ഹോട്ടൽ അസോസിയേഷൻ ഹോട്ടലുകളിൽ വിശദീകരണ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. സ്വകാര്യവിപണിയിൽ പാചകവാതക സിലിണ്ടറിനു കൊള്ളവില വാങ്ങുന്നത് സർക്കാർ നിയന്ത്രിക്കുന്നില്ലെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. ഹോട്ടലുകളിലെ അപേക്ഷകളിൽ 40 ശതമാനത്തോളം സിലിണ്ടർ നൽകുന്നുണ്ടെന്നാണ് വിവിധ ഇന്ധന കോർപറേഷൻ ഏജൻസി അധികൃതർ പറയുന്നത്. ആശുപത്രി കന്റീൻ വിഭാഗത്തിൽ 100 ശതമാനം സിലിണ്ടറും നൽകുന്നു. അതിനിടെ ജില്ലയിൽ ഏറെ ഹോട്ടലുകളിലും കമേഴ്സ്യൽ പാചകവാതക സിലിണ്ടർ റജിസ്ട്രേഷൻ ഇല്ലെന്നും പറയുന്നു. അതു മിക്ക ഹോട്ടലുകളിലും പ്രതിസന്ധിയുണ്ടാക്കി. വീടുകളിലേക്കുള്ള പാചകവാതക സിലിണ്ടർ വിതരണത്തിനു പ്രതിസന്ധി ഇല്ലെന്നാണ് പാചകവാതക ഏജൻസി അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!