സൗദിയോട് കട്ട കലിപ്പില്‍ റഷ്യ: സെലൻസ്‌കിയെ കൊണ്ട് വന്നത് പണിയാകും; ഇറാനും പോര്‍മുഖം മാറ്റുന്നു

വലിയ ഒരു തെറ്റാണിപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടം ചെയ്തിരിക്കുന്നത്. അത്, യുക്രൈയിൻ പ്രസിഡൻ്റ് വ്ലാദിമർ സെലൻസ്കിയെ കൂടിക്കാഴ്ചക്കായി ഗള്‍ഫില്‍ എത്തിച്ചു എന്നതു തന്നെയാണ്.
സൗദി കിരീടാവകാശിയുമായും, യുഎഇ ഭരണാധികാരിയുമായും സെലൻസ്കി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തു വന്നു കഴിഞ്ഞു, ഇറാൻ്റെ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സഹായം തേടിയാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. പ്രതിഫലമായി യുക്രൈയിനുള്ള സാമ്പത്തിക സഹായങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളും ഉറപ്പ് നല്‍കിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍.
സൗദി കിരീടാവകാശിയുടെയും യുഎഇ ഭരണാധികാരിയുടെയും ഈ നടപടി, റഷ്യയുടെ കോപം വിളിച്ചു വരുത്താനാണ് ഇടയാക്കാൻ പോകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി ആക്രമിച്ചാല്‍ പോലും, ഇറാനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന യാഥാർത്ഥ്യം നിലനില്‍ക്കെ, റഷ്യയെ പോലുള്ള ലോകത്തിലെ വമ്പൻ സൈനിക ശക്തിയുടെ കണ്ണിലെ കരടാകുന്നത്, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുക. ഒറ്റയ്ക്ക് നിന്ന് ഗള്‍ഫിലെ അമേരിക്കൻ താവളങ്ങള്‍ക്കും ഇസ്രയേലിനും എതിരെ ആക്രമണം നടത്തുന്ന ഇറാൻ്റെ സൈനിക ശേഷിയെ തടുത്ത് നിർത്താൻ പറ്റാത്തവർക്ക്, റഷ്യയുടെ ഒരു ആക്രമണത്തെ അതിജീവിക്കാനുള്ള ശേഷി പോലും ഉണ്ടാകുമോ എന്നതും സംശയമാണ്.
ഇറാനുമായി ഇസ്രയേലും, അമേരിക്കയും നടത്തുന്നതു പോലുളള ഒരു ഏറ്റുമുട്ടല്‍, യുക്രൈയിനുമായി റഷ്യ ഇതുവരെ നടത്തിയിട്ടില്ല. അതിന് പ്രധാന കാരണം, മുൻപ് സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്നു യുക്രൈയിൻ എന്ന ഒറ്റ കാരണത്താലാണ്. അതു കൊണ്ടാണ് ഞങ്ങളുടെ ജനതയാണ് അവിടെ ഉള്ളത് എന്നത് റഷ്യൻ പ്രസിഡൻ്റ് പോലും പറയുന്നത്. അതു കൊണ്ടു തന്നെയാണ്, യുക്രൈയിനു നേരെ റഷ്യ ഇതുവരെ ആയിട്ടും യുദ്ധം പ്രഖ്യാപിക്കാതിരിക്കുന്നത്. പ്രത്യേക സൈനിക നടപടി എന്നു മാത്രമാണ്, യുക്രൈയിനിലെ സൈനിക നടപടിയെ റഷ്യ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ 4 വർഷമായി നടക്കുന്ന റഷ്യ- യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനും, ആ രാജ്യത്തെ തന്നെ ഇല്ലാതാക്കാനും റഷ്യ വിചാരിച്ചാല്‍ 4 മിനുട്ട് പോലും വേണ്ട എന്നതും, ഒരു യാഥാർത്ഥ്യമാണ്. വിനാശകരമായ ഒരായുധവും ഇന്നുവരെ യുക്രൈയിനു നേരെ റഷ്യ പ്രയോഗിച്ചിട്ടില്ല. യുക്രൈയിനെ മുൻ നിർത്തി നാറ്റോ രാജ്യങ്ങള്‍ റഷ്യക്ക് നേരെ നടത്തുന്ന ഏറ്റുമുട്ടലിനെ, മൂന്നാം ലോക മഹായുദ്ധത്തിന് മുന്നോടിയായുള്ള, ഒരു സൈനിക പരിശീലനമായാണ് റഷ്യൻ സൈനിക നേതൃത്വവും ഭരണകൂടവും നോക്കി കാണുന്നത് എന്നാണ്, പ്രതിരോധ വിദഗ്ദർ തന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
മാനവരാശിയ്ക്ക് തന്നെ അപകടമായ, അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ശൈലി റഷ്യ സ്വീകരിക്കാത്തത് കൊണ്ടു മാത്രമാണ്, ഗള്‍ഫ് രാജ്യങ്ങളുമായി ചർച്ച നടത്താൻ സാക്ഷാല്‍ വ്ലാദിമിർ സെലൻസ്കി പോലും ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നതും, പറയാതിരിക്കാൻ കഴിയുകയില്ല. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ, പുതിയ സാഹചര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് പശ്ചിമേഷ്യയെ സംബന്ധിച്ച് നിർണ്ണായകമാണ്.
അമേരിക്കൻ സൈനിക ശേഷിക്കും, പ്രതിരോധ സംവിധാനങ്ങള്‍ക്കും, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുരക്ഷ നല്‍കാൻ കഴിയില്ലന്നത് ഇറാൻ്റെ ആക്രമണം ലക്ഷ്യം കാണുന്നതില്‍ നിന്നു തന്നെ വ്യക്തമാണ്. ഈ സാഹചര്യം വലിയ സുരക്ഷാ ഭീഷണിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇറാനു നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങള്‍ക്ക് പിന്നില്‍ സൗദി അറേബ്യയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇറാനു മുന്നില്‍ പിടിച്ചു നില്‍ക്കാൻ കഴിയാതെ പിന്നോട്ട് പോയ അമേരിക്കയോട് ,ഇറാനെതിരായ ആക്രമണം ശക്തമാക്കാൻ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്, സൗദിയുടെ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച്, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ ഉള്‍പ്പെടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മിഡില്‍ ഈസ്റ്റിനെ പുനർനിർമ്മിക്കുന്നതിനുള്ള “ചരിത്രപരമായ അവസരം” യുഎസ്-ഇസ്രായേല്‍ ആക്രമണം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന്, ന്യൂയോർക്ക് ടൈംസും സൗദി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക നടപടി തുടരാൻ മാത്രമല്ല, അത് കൂടുതല്‍ ശക്തമാക്കാനും സൗദി ആഹ്വാനം ചെയ്തതായാണ് ഇന്റലിജൻസ് വൃത്തങ്ങള്‍ പറയുന്നത്. ഈ വാർത്ത ട്രംപും നിഷേധിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്.
മേഖലയിലെ ഇറാൻ്റെ വർദ്ധിച്ച സ്വാധീനം തകർക്കാൻ, ഇസ്രയേലുമായും അമേരിക്കയുമായും കൂട്ട് പിടിക്കുന്ന സൗദി ഭരണകൂടത്തിൻ്റെ നടപടിക്ക്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങളുടെ പിന്തുണയുണ്ടാകില്ലന്നത് എന്തായാലും ഉറപ്പാണ്. മാത്രമല്ല, ഇത്തരം നീക്കം വലിയ തിരിച്ചടിയാകാനുള്ള സാധ്യതയും ഏറെയാണ്.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനാണ് ഇന്ന് ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ഹീറോ. ഷിയാ രാജ്യമാണ് ഇറാനെങ്കിലും, സുന്നികള്‍ വാഴുന്ന പലസ്തീനും ഗാസയ്ക്കും വേണ്ടി പോരാടിയതിനാണ് ഇസ്രയേലിൻ്റെ കൊടും ശത്രുവായി ഇറാൻ മാറിയിരിക്കുന്നത്. ഗാസയില്‍ കൊല്ലപ്പെട്ട 75,000 ത്തോളം വരുന്ന പലസ്തീനികളുടെ രക്തത്തിനു വേണ്ടി കൂടിയുള്ള കണക്ക് ചോദിച്ചാണ് ഇസ്രയേലില്‍ ഇറാൻ്റെ മിസൈലുകള്‍ നാശം വിതയ്ക്കുന്നത്.
സകല ലോക നിയമങളും ലംഘിച്ചുള്ള ആക്രമണം, ഇറാനില്‍ ഇസ്രയേലും, അമേരിക്കയും ചേർന്ന് നടത്തിയത് ആയുധമാക്കിയാണ് ഈ പകവീട്ടല്‍ ഇറാൻ സേന ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും തിരിച്ചടിക്കാനുള്ള അവകാശം ഇറാനുണ്ട്. ആ തിരിച്ചടി അമേരിക്കയും ഇസ്രയേലും പ്രതീക്ഷിച്ചതിലും അപ്പുറമായതിനാലാണ്, സാമ്രാജ്യത്വ ശക്തികളുടെ സകല കണക്കു കൂട്ടലുകളും ഇപ്പോള്‍ തെറ്റിയിരിക്കുനത്.
ഇതിനിടെയില്‍ ഇറാനെ മൊത്തത്തില്‍ തീർത്ത് വിളവെടുപ്പ് നടത്താൻ ഏത് കിരീടാവകാശി ശ്രമിച്ചാലും, അത് നടക്കാൻ പോകുന്നില്ല. മാത്രമല്ല, ഇറാന് എതിരെ സൗദി ഉള്‍പ്പെടെ ഏത് ഗള്‍ഫ് രാജ്യങ്ങള്‍ തിരിഞ്ഞാലും, അത് ഗള്‍ഫ് മേഖലയുടെ നിലനില്‍പ്പു തന്നെയാണ് അപകടത്തിലാക്കുക. ഷിയാകള്‍ക്ക് മേധാവിത്വമുള്ള ബഹ്റൈനില്‍ മാത്രമല്ല, സകല ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷത്തിൻ്റെയും വികാരം ഇപ്പോള്‍ ഇറാന് അനുകൂലമാണ് എന്നതും സൗദി കിരീടാവകാശി തിരിച്ചറിയുന്നത് നല്ലതായിരിക്കും. ഇന്ന് ഇറാനാണ് ഇസ്രയേലിൻ്റെ ലക്ഷ്യമെങ്കില്‍, നാളെ ഓരോ ഗള്‍ഫ് രാജ്യവും ഇസ്രയേലിൻ്റെ ലക്ഷ്യ സ്ഥാനമായി മാറും എന്നതും ഈ ഘട്ടത്തിലെങ്കിലും ഓർക്കുന്നത് നല്ലതാണ്.
അതുകൊണ്ട് ഇറാനെ തീർക്കാൻ ഇറങ്ങുന്നവർ, സ്വയം തീരാതെ നോക്കുന്നതാണ് നല്ലത്. റഷ്യ എന്ന മഹാശക്തി ഇറാൻ്റെ പിന്നിലുണ്ട് എന്നതും തിരിച്ചറിയണം. അമേരിക്കയുടെ വാക്കുംകേട്ട് സെലൻസ്കിയെ വിളിച്ചു വരുത്തി ഡീലിന് ശ്രമിച്ചാല്‍, അത് റഷ്യയെ നേരിട്ട് യുദ്ധരംഗത്തേക്ക് ഇറക്കുന്നതിനാണ് ഇടയാക്കുക. പ്രതിരോധ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നതും, അതു തന്നെയാണ്.

