മൂന്നു വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു ; കാസര്‍ഗോഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ജില്ലയില്‍ ജനിതക വ്യതിയാനം വന്ന മൂന്നു തരം വൈറസുകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സൗത്ത് ആഫ്രിക്കയിലെ മാരക ശേഷിയുള്ള വൈറസ് വകഭേദം (B1.35), രോഗപ്രതിരോധ ശേഷിയെ പോലും മറികടക്കുന്ന, മഹാരാഷ്ട്രയില്‍ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് (B1.617), യുകെ വകഭേദം (യുകെ-B117) എന്നിവയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ജില്ലയില്‍ കൂടുതല്‍ പേരില്‍ കണ്ടെത്തിയത് യു കെ വകഭേദമാണ്. നിലവിലെ സാഹചര്യത്തില്‍ ഈ വൈറസുകള്‍ ഏത് വേണമെങ്കിലും ശക്തി പ്രാപിക്കാം എന്നതിനാല്‍ രണ്ടു ഡോസ് വാക്സീന് എടുത്തവര്‍ പോലും മാസ്ക് അണിയുന്നതില്‍ അടക്കം വീഴ്ച കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

