ഞാൻ കാസറഗോഡ് പ്രൊഡക്ഷൻ മാനേജായി പാർട്ട്നേഴ്സ് എന്ന സിനിമ ചെയ്തതാണ്. പക്ഷെ മയക്കു മരുന്നു കഞ്ചാവ് അങ്ങനെയൊരു ബന്ധം സിനിമയിൽ ഉണ്ടായിട്ടില്ല.
നല്ല സഹകരണം നാട്ടുകാരിൽ നിന്നും ഉണ്ടായിട്ടുണ്ട്: അസ്ലം പുല്ലേപടി

കാസറഗോഡ് ഞാൻ ജനിച്ച നാടാണ്. സിനിമയെ ഭയങ്കരമായി സ്നേഹിക്കുന്ന ഒരു വലിയ പ്രേക്ഷകർ അവിടെയുണ്ട്. എത്രയോ സിനിമ കാസറഗോഡ് ഷൂട്ട് ചെയ്തതാണ്. മധുരനൊമ്പരക്കറ്റ് മുതൽ കാസറഗോൾഡ് വരെയുള്ള എത്രയോ സിനിമ ഷൂട്ട് ചെയ്തതായി നമുക്കറിയാം. മെഗാസ്റ്റാറിന്റെ ഉണ്ട ഷൂട്ട് ചെയ്തു. മയക്കു മരുന്ന് കരുതിയാണോ ഉണ്ട അവിടെ ഷൂട്ട് ചെയ്തത്. അവിടെ മയക്കു മരുന്ന് കഞ്ചാവ് ലോബി സിനിമയിൽ കൈകടത്തിയതായി ഒരറിവുമില്ല. ഞാൻ കാസറഗോഡ് “പാർട്ട്നേഴ്സ്” എന്ന സിനിമയിൽ പ്രൊഡക്ഷൻ മാനേജരായി 50 ദിവസത്തിൽ കൂടുതൽ ജോലി ചെയ്തു. ഐ വി ശശി സാറിനെ ഓർമിപ്പിക്കുന്ന ഒരു സിനിമയായിരുന്നു പാർട്ട്നേഴ്സ്, കാരണം ഇഷ്ടം പോലെ താരങ്ങൾ അഭിനയിച്ച സിനിമയിൽ ദ്യാൻ ശ്രീനിവാസനാണ് നായകനായി അഭിനയിച്ചത്. എന്നാൽ ഇവരാരും കാസറഗോഡ് ലഹരി ഉപയോഗിക്കാനായി വന്നവരല്ല, മറിച്ചു സിനിമയിൽ അഭിനയിക്കാനായിട്ടാണ് ഞാനടക്കമുള്ള സഹപ്രവർത്തകർ കാസറഗോഡ് എത്തിപ്പേട്ടത്.
കൂടാതെ കാസറഗോഡ് ഷൂട്ട് ചെയ്യുമ്പോൾ സാമ്പത്തിക ലാഭവും നാട്ടുകാരുടെ അളവറ്റ സഹകരണവുമുണ്ട്.
എത്രയോ ലൊക്കേഷനുകൾ പണം കൊടുക്കാതെ കലയോടുള്ള ബഹുമാനവും സ്നേഹവും കൊണ്ട് സാമ്പത്തികം നോക്കാതെ വരെ നൽകിയതായി എന്റെ അറിവിലുണ്ട്.
മുൻ എം പി ഡോക്ടർ ഹമീദലി ഷംനാടിന്റ വീട് ഞാൻ വർക്ക് ചെയ്ത പാർട്ട്നേഴ്സ് സിനിമയ്ക്ക് ഷൂട്ട് ചെയ്യാൻ ഒരു രൂപ സാമ്പത്തികം വാങ്ങാതെ നൽകി, അതുപോലെ അണങ്കൂരിലെ ഒരു കോളനി ഇതൊക്കെ സാമ്പത്തികമൊന്നും ആഗ്രഹിച്ചു നൽകിയതല്ല, ലഹരി ഉപയോഗിക്കാനായി നൽകിയതുമല്ല. മറിച്ചു സിനിമയെന്ന കലയോടുള്ള അതിരറ്റ സ്നേഹം കൊണ്ട് മാത്രം.
ജൂനിയർ ആർട്ടിസ്റ്റുകൾ സിനിമയെ മനസ്സിൽ കണ്ടു കൊണ്ട് സാമ്പത്തികം നോക്കാതെ അഭിനയിക്കാൻ തയ്യാറായ സ്ഥലമാണ് കാസറഗോഡ്.

