KSDLIVENEWS

Real news for everyone

കേരള സമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന’; കേരള സ്റ്റോറി ബഹിഷ്കരിക്കണമെന്ന് സജി ചെറിയാൻ

SHARE THIS ON

തിരുവനന്തപുരം : കേരള സ്റ്റോറി സിനിമ ബഹിഷ്കരിക്കണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കേരളത്തിലെ 32000 വനിതകളെ ഐ എസ് ഐ എസിൽ റിക്രൂട്ട് ചെയ്തെന്നാണ് ബംഗാൾ സിനിമയായ കേരള സ്റ്റോറിയിൽ പറയുന്നത്. കേരള സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള സംഘപരിവാർ ഗൂഡാലോചന പിന്നിലുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമയെ കേരള സമൂഹം ഒന്നാകെ ബഹിഷ്കരിക്കണം. നിയമ നടപടിക്കുള്ള സാധ്യതയും പരിശോധിക്കും. എല്ലാ മതസ്ഥരും ഒന്നിച്ച് ജീവിക്കുന്ന കേരളത്തെ കലാപ ഭൂമിയാക്കാൻ നീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമ പറയുന്നത്. പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ടയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പ്രദർശനാനുമതി നൽകരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, പി കെ ഫിറോസ് തുടങ്ങിയവരും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

:

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!