KSDLIVENEWS

Real news for everyone

ബലിപെരുന്നാള്‍; അബുദാബിയില്‍ പാര്‍ക്കിങും ടോളും സൗജന്യം

SHARE THIS ON

അബുദാബി: അബുദാബിയില്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ പാര്‍ക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.

ഇന്നു പുലര്‍ച്ചെ മുതല്‍ ജൂലൈ 1 രാവിലെ 7.59 വരെയായിരിക്കും സൗജന്യം. റസിഡൻഷ്യല്‍ പാര്‍ക്കിങ് മേഖലകളില്‍ രാത്രി 9 മുതല്‍ രാവിലെ 8 വരെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

ഉപഭോക്തൃ സേവന കേന്ദ്രങ്ങളും അടച്ചിടും. ജൂലൈ 3നായിരിക്കും ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. മുസഫ എം-18ലെ പാര്‍ക്കിങും സൗജന്യമായിരിക്കുമെന്ന് നഗരസഭ, ഗതാഗത വിഭാഗം അറിയിച്ചു.

ജൂലൈ 1 മുതലായിരിക്കും ടോള്‍ പുനരാരംഭിക്കുക. രാവിലെ 7-9 വരെയും വൈകിട്ട് 5-7 വരെയും മാത്രമേ ടോള്‍ ഈടാക്കൂ. ദര്‍ബ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാതെ ടോള്‍ ഗേറ്റ് കടന്നാല്‍ പിഴ ചുമത്തും. പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് പൊതുഗതാഗത ബസ് സേവനം വിപുലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!