KSDLIVENEWS

Real news for everyone

ചന്ദ്രഗിരി ലയൺസ്‌ ക്ലബ് ; രണ്ടാംഘട്ട സൗജന്യ ഡയാലിസിസ്‌ മെഷീനുകളുടെ സമർപ്പണം 30ന്

SHARE THIS ON

കാസർകോട്‌ ∙ ചന്ദ്രഗിരി ലയൺസ്‌ ക്ലബ്ബിന്റെ രണ്ടാം ഘട്ട സൗജന്യ ഡയാലിസിസ്‌ മെഷീനുകളുടെ സമർപ്പണവും, രണ്ട്‌ വീടുകളുടെ താക്കോൽദാനവും 30ന്  വൈകിട്ട്  6.30 ന്‌ കാസർകോട്‌ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. കഴിഞ്ഞ രണ്ടര വർഷമായി ചന്ദ്രഗിരി ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിക്‌ ദീനാർ ആശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ ഡയാലിസിസ്‌ യൂണിറ്റ്‌ പ്രവർത്തിക്കുകയാണ്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം  നിൽക്കുന്ന വൃക്ക രോഗികളെ കണ്ടെത്തി അവർക്ക്‌ തികച്ചും സൗജന്യമായാണ്‌ ഡയാലിസിസ്‌ ചെയ്യുന്നു. ദിനം പ്രതി വൃക്ക രോഗികൾ കൂടി വരുന്നതിനനുസരിച്ച്‌ കാസർകോട്‌ ഡയാലിസിസ്‌ ചെയ്യാൻ സൗകര്യമില്ല. ഇത്തരം സാഹചര്യത്തിലാണ്‌ പുതുതായി 2 മെഷീനുകൾ കൂടി സ്ഥാപിക്കുന്നതെന്ന് ഭാരവാഹികളായ  എം.എം.നൗഷാദ്‌,  ഷാഫി എ.നെല്ലിക്കുന്ന്‌, എം.എ സിദ്ദീഖ്‌, ഇഖ്‌ബാൽ പട്ടുവത്തിൽ,  അഷ്‌റഫ്‌ ഐവ, ഷെരീഫ് കാപ്പിൽ എന്നിവർ അറിയിച്ചു. എൻ.എ നെല്ലിക്കുന്ന്‌ എം.എൽഎ ഡയാലിസിസ്‌ മെഷീന്റെ സമർപ്പണം എൻ.എ.നെല്ലിക്കുന്ന് എംഎൽഎയും ചെങ്കള, ഉദുമ പഞ്ചായത്തുകളിൽ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം സി.എച്ച്.കുഞ്ഞമ്പു,എ.കെ.എം.അഷ്റഫ് എംഎൽഎയും ചേർന്നു നിർവഹിക്കും. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‍രിയ അധ്യക്ഷത വഹിക്കും. കെ.മൊയ്‌തീൻ കുട്ടി ഹാജി, അച്ചു നായന്മാർമൂല എന്നിവരെ  ലയൺസ്‌ എക്‌സലൻസ്‌ അവാർഡ്‌ നൽകി ആദരിക്കും.പിന്നണി ഗായികയും,  സൂഫി സംഗീതജ്ഞയുമായ അനിതാ ഷേഖിന്റെ നേതൃത്വത്തിൽ റിംജിം സംഗീതസന്ധ്യയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!