KSDLIVENEWS

Real news for everyone

പിന്നിലുണ്ടായിരുന്ന കാർ ശ്രദ്ധിക്കാതെ ലോറി റിവേഴ്സ് എടുത്തു; നിരക്കി കൊണ്ടുപോയത് മീറ്ററുകള്‍– വിഡിയോ

SHARE THIS ON

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം ഇടിച്ചുനീക്കി ലോറി. ടോൾ ഗേറ്റിൽനിന്നും ലോറി പുറകിലേക്ക് എടുക്കുന്നതിനിടയിലാണ് സംഭവം. കാർ യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ഇന്നലെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്.

ഫാസ് ടാഗിൽ പണമില്ലാത്തതിനാൽ പിഴ ഒഴിവാക്കാനായി ടോൾഗേറ്റിൽനിന്ന് ലോറി വേഗത്തിൽ പുറകിലോട്ട് എടുത്തപ്പോഴാണ് അപകടം. ലോറി ഇടിച്ചതോടെ കാർ യാത്രക്കാരൻ ഹോൺ മുഴക്കിയെങ്കിലും ലോറി നിർത്തിയില്ല. ഇരുവശത്തുമുണ്ടായിരുന്ന ആളുകൾ ബഹളം വച്ചതോടെയാണ് ലോറി നിർത്തിയത്. മുൻപും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിട്ടുണ്ട്.

error: Content is protected !!