ഹൈവേ വികസനുമായി ബാദ്ധപ്പെട്ടു സർവീസ് റോഡിൽ നിർത്തലാക്കിയ ബസ് സ്റ്റോപ്പുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പുനസ്ഥാപ്പിക്കണം എന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി അഷ്‌റഫ് കർള

കുമ്പള: ഹൈവേ വികസനവുമായി ബദ്ധപെട്ടു കുമ്പള പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലെ സർവീസ് റോഡുകളിൽ ഉണ്ടായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്കൾക്കു അടക്കമുള്ള ബസ് സ്റ്റോപ്പുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പൊളിച്ചു മാറ്റുകയോ നീക്കം ചെയുകയും ചെയിരുന്നു. ഇതുമൂലം പൊതുജനങ്ങൾക്ക് വലിയ ബുദ്ദിമുട്ട് നേരിട്ട് കൊണ്ടിരിക്കുകയാണ്. റോഡിന്റെ പണി പൂർത്തിയായ സാഹചര്യംത്തിൽ പ്രസ്തുത ബസ് സ്റ്റോപ്പും കാത്തിരിപ്പു കേന്ദ്രവും അനുവദിച്ചു കൊടുക്കാനുള്ള സംവിദാനം ഉണ്ടാകണമെന്ന് ആവശ്യപെട്ടു കൊണ്ട് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള, ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
നിവേദനത്തിന്റ പൂർണ രൂപം
വിഷയം: ദേശീയ പാത 66 തലപ്പാടി – ചെങ്കള ഭാഗത്തെ ചൈനേജ് 39.900 ൽ കിഴക്കു വശത്തായി എൽ എസ് ബസ് സ്റ്റോപ്പും കാത്തിരിപ്പ് ഷെൽട്ടറും സ്ഥാപിക്കാൻ അപേക്ഷ.
സർ,
തലപ്പാടി – ചെങ്കള റീച്ചിൽ എൻ.എച്ച്. 66 ലെ പെറുവാടിൽ റോഡിന്റെ ഇരുവശത്തും എൽ.എസ് ബസ് സ്റ്റോപ്പുകൾ നേരത്തെ ഉണ്ടായിരുന്നതാണ്.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ചൈനേജ് 39.900 ൽ ഇവിടെ ഇപ്പോൾ ഫുട് ഓവർ ബ്രിഡ്ജ് (FOB) സ്ഥാപിച്ചിട്ടുമുണ്ട്.
ഇപ്പോൾ ലഭ്യമായ ULCC യുടെ പട്ടികപ്രകാരം പെറുവാഡ് NH ന്റെ വെറും പടിഞ്ഞാറ് ഭാഗത്ത് മാത്രം ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
എന്നാൽ കിഴക്കു വശത്തു കാണുന്നില്ല. യാത്രക്കാർക്ക് വലിയ അസൗകര്യങ്ങൾ അനുഭവപ്പെടുന്ന ഈ സാഹചര്യത്തിലാണ് അപേക്ഷ.
IHRD സർക്കാർ കോളേജ്, എസ്സാ ഹയർ സെക്കൻഡറി സ്കൂൾ, ഇമാം ഷാഫി അക്കാദമി തുടങ്ങിയ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എസ്സാ കൺവെൻഷൻ സെന്റർ, മസ്ജിദ് ഇനാറ, പെറുവാട് അയ്യപ്പസ്വാമി ഭജനമന്ദിരം തുടങ്ങിയ വിദ്യാഭ്യാസ, മത, പൊതു സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ അടക്കമുള്ള
ആളുകൾ, നിത്യേന യാത്ര ചെയ്യുന്ന നാട്ടുകാരായ നൂറു കണക്കിന് യാത്രക്കാർ ഒക്കെ ഈ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നു.
അതിനാൽ, റോഡിന്റെ പടിഞ്ഞാറ് വശത്തു സ്ഥാപിച്ചത് പോലെ, പെറുവാട്ടിലെ ചൈനേജ് 39.900 ൽ എൻ.എച്ച്. 66-ന്റെ കിഴക്കുവശത്തായി ഫുട് ഓവർ ബ്രിഡ്ജിന്റെ അടുത്ത് തന്നെ എൽ.എസ് ബസ് സ്റ്റോപ്പ് അനുവദിക്കുകയും, FOB യുടെ അടിയിൽ തന്നെ ലഭ്യമായ സ്ഥലത്തു യാത്രക്കാർക്കായി ഒരു കാത്തിരിപ്പ് ഷെൽട്ടർ സ്ഥാപിക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപെട്ടു. നാട്ടുകാരും പൊതു പ്രവർത്തകരുമായ നിസാർ പെരുവാഡ്. ഫിർഷാദ് കോട്ട. ഇബ്രാഹിം പെരുവഡ് ഹമീദ് പെരുവാഡ് എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായി