ശശി തരൂരിന് ഓഫറുമായി ബിജെപി; ജി20 ഷേര്‍പ പദവിയും പരിഗണനയില്‍

ന്യൂഡല്‍ഹി: ശശി തരൂരിനായി പദവികള്‍ പരിഗണിച്ച് കേന്ദ്രം. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ എന്നീ പദവികളാണ് പരിഗണിക്കുന്നത്. അമേരിക്കയിലെ പ്രത്യേക ഇന്ത്യന്‍ പ്രതിനിധിയായും പരിഗണിക്കുന്നു.
തരൂരിന്റെ അന്തിമ തീരുമാനം കാത്ത് ബി ജെ പി നേതൃത്വം. കേന്ദ്ര സര്‍ക്കാരിനോട് ചേര്‍ന്ന് നില്ക്കുന്ന പദവികള്‍ നല്കി കൂടെ നിര്‍ത്തുക എതാണ് ബിജെപി ലക്ഷ്യം. അതേസമയം തരൂരിന്റെ മുന്നില്‍ ചര്‍ച്ചയുടെ വാതിലടച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ശശി തരൂരിന് കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.