KSDLIVENEWS

Real news for everyone

ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ്: ബ്ലാക്ക് & വൈറ്റ് എഫ്.സി ഹിലാൽ ചാമ്പ്യന്മാർ

SHARE THIS ON

ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ് (IPFL) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു. എം.ഐ.സി. ഗ്രൗണ്ടിൽ വച്ചായിരുന്നു ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഒടുവിൽ ബ്ലാക്ക് & വൈറ്റ് എഫ്.സി ഹിലാൽ, ശക്തരായ ജിംഖാന എഫ്.സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3–0 ന് തോൽപ്പിച്ച് ചാമ്പ്യന്മാരായി കിരീടം ഉയർത്തുകയായിരുന്നു.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ, അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാക്ക് & വൈറ്റ് എഫ്.സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടീമിന്റെ ഏകോപിതമായ കളിയും തന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിയൊരുക്കി.

ടൂർണമെന്റിലെ മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും, ടോപ് സ്കോർറായി സാജാസിനെയും, മികച്ച പ്ലേയറായി ഫോറോസിനെയും മികച്ച ഡിഫെൻഡറായി ശണീബിനെയും  തെരഞ്ഞടുത്തു.

മുൻ സംസ്ഥാന ഫുട്ബാൾ തരാം അബ്ദുൽ ബാസിത് വിജയറികൾക്കുള്ള ട്രോഫിയും മെഡിലുകളും  വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു

ഫുട്ബോൾ പ്രിമിർ ലീഗിന്നു ആരിഫ് ബംബ്രാണ,  മുഹമ്മദ് നവാസ്,  അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ,  ശനീബ് അരീക്കോട്, അമീർ അലി,  ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേത്രത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!