ചെർക്കളം അബ്ദുല്ല സാഹിബ് അനുസ്മരണ പരിപാടി നടത്തി

മസ്ക്കറ്റ്: മസ്ക്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി
മർഹൂം ചെർക്കളം അബുല്ല സാഹിബിന്റെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
‘പകരം വെക്കാനില്ലാത്ത നേതാവ്’ എന്ന ശീർഷകത്തിൽ ആയിരുന്നു അനുസ്മരണ യോഗം.
മസ്ക്കറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹനീഫ് ചൗക്കിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് അബ്ദുൽ ഖാദർ ഹാജി സാഹിബ് ചെമ്പിരിക്ക ഉത്ഘാടന കർമ്മം നിർവഹിച്ചു.
റഫീഖ് കാസറഗോഡിന്റെ ഭക്തി നിറഞ്ഞ പ്രാർത്ഥനയിൽ ആരംഭിച്ച യോഗത്തിൽ സിദ്ധീഖ് ഒമാൻ അനുസ്മരണ ഗാനം ആലപിച്ചു.
ചെർക്കളം അബ്ദുല്ല സാഹിബിന്റെ മകൻ നാസർ ചെർക്കളം, മസ്ക്കറ്റ് മത്ര ഏരിയ കമ്മിറ്റി പ്രസിഡന്റ് നവാസ് ചെങ്കള,
പ്രഗൽഭ പബ്ലിക് സ്പീക്കർ റഫിഖ് സാഹിബ് ഏർമാളം,
ട്രഷറർ റഷീദ് ചൂരി,
അബ്ദുല്ല കമ്പാർ,
സിദ്ദീക്ക് ഖസബ് അസ്‌ലം എരിയാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സമൂഹത്തിനും സമുദായത്തിനും നാടിനും അദ്ദേഹത്തിന്റെ വിടവ് തീരാ നഷ്ടം വരുത്തി എന്ന് ഏക സ്വരത്തിൽ പ്രഭാഷണം നടത്തിയവർ പറയുകയുണ്ടായി. കാസറഗോഡിന്റെ എന്നും അഭിമാന നേതാവ് കൂടി ആയിരുന്നു ചെർക്കളം അബ്ദുല്ല സാഹിബ് എന്ന് യോഗം അനുസ്മരിച്ചു.
റസാക്ക് മയ്യള പരിപാടി ക്രോഡീകരിച്ചു.
മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഫവാസ് ആനബാഗിലു സ്വാഗതവും
ഹംസ കമ്പാർ നന്ദിയും പറഞ്ഞു.

