KSDLIVENEWS

Real news for everyone

കരകാണാകടലിനിപ്പുറത്ത്‌ പ്രവാസിയുടെ ഉള്ളെരിയുന്നു,
അവസാന നോക്ക്‌ കാണാനാവാതെ

SHARE THIS ON

ഒരുപാട് പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപനങ്ങളും മെയ്ത്
കരകയറിയ പലരുടെയും അവസ്ഥ വല്ലാതെ’ ഭീതി നിറഞ്ഞ ഒരു കനൽ പോലെ ഹൃദയം കത്തുകയാണ് ഇന്ന്.

സ്വന്തം കൂടെ പിറപ്പുകകളുടെയും സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും’ നാട്ടുകാരുടെയും കോവിഡ് മരണം വല്ലാതെ ഭീതിയോടെയാണ് പ്രവാസ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

അന്ന് ഒന്നര വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ തുടക്കമിട്ട ഈ മഹാമാരി ഇത്രയ്ക്കും പെട്ടെന്ന് നമ്മെയും പിടികൂടുമെന്ന് അറിഞ്ഞിരുന്നില്ല.
അന്ന്’ സോഷ്യൽ മീഡിയയിൽ കണ്ട കാഴ്ച്ചകൾ വീഡിയോ എഡിറ്റാണന്ന് തോന്നിയത്
പിന്നിട്ട’ നിമിഷങ്ങൾ ഓരോ രാജ്യങ്ങളെയും അതി കഠിനമായ് കൊറോണ എന്ന മഹായുദ്ധം താണ്ടവമാടി .
അത് അങ്ങ് ദൂരെയാണ് നമ്മുടെ നാട്ടിൽ ഒന്നും വരൂല എന്ന് പറഞ്ഞിരുന്ന പലരും ഇന്ന് നമ്മുടെ കൂടെ ഇല്ല.
എത്ര പെട്ടെന്നാണ് ഉറ്റവരെയും ഉടയവരെയും ജീവൻ കവർന്നത്

നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും.” (4:78)

  • “ഏതൊരാളും മരണത്തെ രുചിനോക്കിക്കൊണ്ടിരിക്കുന്നു. പിന്നീട്‌ നമ്മുടെ അടുക്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും”(29:57)
  • ”ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.” (ഖുർആൻ 39/42)

എല്ലാവരും അറിയുന്ന, ആർക്കും ഒരിക്കലും ഒഴിച്ച്കൂടാനാവാത്ത യാഥാർഥ്യമാണ് മരണം. കാര്‍മേഘത്തിന്‍റെ കാളിമ പോലുമില്ലാതെ മഴ പെയ്തിറങ്ങുന്നത് പോലെ മരണം നമ്മെ സ്വന്തമാക്കുന്നു. ‘ജനനം’ എന്ന മൂന്നക്ഷരത്തിന്‍റെയും ‘മരണം’ എന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുള്ള ‘ജീവിതം’ എന്ന മൂന്നക്ഷരം തന്നെയാണ് നമ്മുടെ മരണത്തെ മറ്റുള്ളവർക്ക് മധുരിപ്പിക്കുന്നതും കയ്പ്പു രസമാക്കുന്നതും. മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെന്നു ചിലർ പറയുന്നു. ജീവിതത്തിന്‍റെ കാത്തിരിപ്പുകളുടെയൊക്കെ അന്ത്യമാണ് മരണമെന്ന് മറ്റു ചിലർ പറയുന്നു. യഥാർത്ഥത്തിൽ മരണം എന്താണ്? എന്തിനാണ് മരണം നമ്മെ സ്വന്തമാക്കുന്നത്? എങ്ങനെയാണ് നാം മരണത്തെ ജീവിച്ചിരിക്കുബോൾ കാണേണ്ടത്? മരണത്തിനു ശേഷം നാം എന്തായി തീരുന്നു? നമുക്ക് എന്ത് ചെയ്യുവാൻ കഴിയും? ഒരായിരം ചോദ്യങ്ങൾ സമ്മാനിക്കുന്ന മരണത്തെ ശങ്കകൂടാതെ സ്വന്തമാക്കാൻ ജീവിതത്തെ നാം എങ്ങനെയാണ് നയിക്കേണ്ടത്!

എന്റെ വിഷയം അതായിരുന്നില്ല
പ്രവാസിയുടെ നെഞ്ചടിപ്പ് തുടുതുടാ കൂടുകയാണ് ഇന്ന്

.മിനിറ്റ്’ വേഗതയിൽ കൊറോണ മനുഷ്യനെ കവരുമ്പോൾ നിസ്സഹായനായി നിന്നു പോകുന്ന പ്രവാസലോകമെന്ന മാസ്മരീക ലോകം.

എന്നെ ഏറ്റവും തളർത്തിയത് അത് തന്നയാണ് ആദ്യം കോവിഡ് മരണം സ്വന്തക്കാരിൽ നിന്ന് നേരിൽ കണ്ടപ്പോൾ
സ്വന്തം മകന്റെ മയ്യത്ത്‌ സ്വന്തം ഉമ്മാക്ക്
ഒന്ന് അവസാനമായ് കാണാൻ
പോലും കഴിയാതെ പോയ ഒരു കനൽ നിറഞ്ഞ നിമിഷം
ഞങ്ങളുടെ ദിൽഷാദ് .കാൽപന്ത് വിസ്മയം കൊള്ളിക്കുന്ന മെഗ്രാലിലെ ദില്ലു
ഉമ്മാക്കും പൊങ്ങൾക്കുമാത്രം ജിവിച്ചിരുന്ന ദില്ലു
ഫുട്ബേൾ’ കഴിഞ്ഞ് മടങ്ങുന്നതിടെ
കുഴഞ്ഞു വീണ് മരിച്ചുവെന്ന് എന്റെ ഭാര്യയുടെ ഫോണിൽ നിന്ന്’ കേട്ടപ്പോൾ ഒരു നിമിഷം ഹ്യദയം തകർന്നു പോയ്
ദുബായ് ഹോസ്പ്പിറ്റലിക്ക് ഒന്ന് ഓടി അവസാനമായ് ഒന്ന് കാണാൻ

മനസിൻ ചിന്തകളുടെ ചോദ്യ ചിഹ്നമായ് ഇത്രയും ആരോഗ്യമുള്ള
ദില്ലു .
റബ്ബേ! എന്ത് പറ്റി? അറ്റാക്കാണെന്നാണ് ആദ്യം കേട്ടത്.
വാട്സാപ്പിലും ഫോണിലും കോണ്ടാക്റ്റ് ഉണ്ടായിരുന്നു. പക്ഷേ ഒരിക്കൽ പോലും നേരിൽ കാണാൻ പറ്റാതെ പോയ് ആ വലിയ നിഷ്കളങ്കത നിറഞ്ഞ ദില്ലവിനെ. അവസാനമായ് ഒന്ന് കാണാൻ വേണ്ടി ദുബായ് ഹോസ്പിറ്റലിലേക്ക് ഓടി ,
അവിടെ നിന്ന് ആ വാർത്ത കേട്ട് ഞെട്ടി
ദില്ലു കോവിഡ് മൂലം മരിച്ചത് എന്ന് കേട്ടപ്പോൾ ഹ്യദയം തകർന്നു.
ആ ഉമ്മയും പെങ്ങന്മാരും എങ്ങനെ സഹിച്ചുകാണും !സ്വന്തം ദില്ലുവിനെ അവസാനമായ് കാണാൻ പോലും പറ്റില്ല എന്ന സത്യം എങ്ങനെയാണ് അവർ ഉൾകൊള്ളുക

ഇനി ദില്ലുവിന്റെ സ്റ്റാറ്റസ് ഉണ്ടാവില്ലാ……
ഉമ്മയുള്ള ആ Dp അങ്ങനെ കിടക്കും.

ദിവസം കഴിയുന്തോറും വാട്സാപ്പിലൂടെ
എന്നും മരണ വാർത്ത മാത്രം കാണുന്നു
അതും ചെറുപ്പാക്കാരുടെ മരണം
കൊറോണ കാരണം
നാട്ടിൽ നിന്നും ഇത് തന്നെ കേൾക്കുന്നത്.
എത്ര പണമുണ്ടായിട്ടും മയ്യത്ത് സ്വന്തക്കാരുടെ നാട്ടിൽ പോയ് ഖബറടക്കണോ അതോ സ്വന്തക്കാരുടെ മയ്യത്ത് ഒന്നു അവസാനമായ് കാണാനോ പ്രതീക്ഷയില്ലാതെ തള്ളിനീക്കുകയാണ് ഈ പ്രവാസം നിറഞ്ഞ മരുഭൂമിയിൽ

ഇതിനിടയിലാണ് ആ ദുരന്ത വാർത്ത
ഞങ്ങളുടെ കുടുബത്തെ’ കണ്ണീരിലാക്കിയത്.
നമ്മുടെ ഇൻഞ്ചികുന്റെ ബൈക്ക് ആക്സിഡൻ്റ് മരണവാർത്ത കേട്ട്
തകർന്ന് പോയ് സ്വന്തം അനുജൻമാർക്ക് ഒന്ന് നാട്ടിൽ പോയ് അവസാനമായ് ഇക്കയുടെ മുഖം കണാൻ ഈ പ്രവാസലോകം സമ്മതിച്ചില്ല. വിമാനങ്ങളുടെ സർവീസോ തിരിച്ചു വരാനുള്ള പ്രതിക്ഷകളോ’ ഒന്നും ഇല്ലാതെ
പ്രതിസന്ധി നിറഞ്ഞ പ്രവാസലോകം

പ്രവാസത്തിലും നാട്ടിലും അദ്ദേഹം സഹായിക്കുന്ന ആളുകൾക്ക് കണക്കില്ല.
ആരും അറിയാതെ ആരോടും
പറയാതെ.
ഇങ്ങനെ ഒരു നല്ല മനുഷ്യനെ
ഞമ്മൾ തിരിച്ചറിയാതെ പോവുന്നു

പുറമേ കാണുന്നതൊന്നും
അല്ല മനുഷ്യൻ. മുഖം കണ്ടാലോ സംസാരിച്ചാലോ താമസ സ്ഥലം കണ്ടാലോ ഒന്നും ആളെ മനസ്സിലാക്കാൻ കഴിയില്ല.
മനസ്സ് മനസ്സിലാക്കാൻ കൂടെ ജീവിക്കുക തന്നെ വേണം.
ചില കാഴ്ചകൾ ആയിരം നാക്കോടെ നമ്മളോട് സംസാരിക്കും
പക്ഷേ ചില കാഴ്ചകൾ സംസാരിക്കുന്നതാവില്ല യഥാർത്ഥ്യം

ജിവിത വഴികൾക്കും കുടുംബത്തിൻ്റെ
പ്രയാസങ്ങൾ തിർക്കാൻ കടലു കടന്നു വന്ന ഒരേ പ്രവാസിയുടെ
അവസ്ഥ വല്ലാത്ത ദയ നീയമാണ് ഇന്ന്

പ്രിയരുടെ പ്രതീക്ഷകൾക്ക് വർണങ്ങൾ ചാലിക്കുവാൻ സ്വയമൊന്നും ആഗ്രഹിക്കാതെ കുടുംബത്തിന്റെ മേൽ നന്മയുടെ നിറങ്ങൾ പൂശുന്നവൻ പ്രാവാസി…

നാട്ടിൽ പോയാൽ തിരിച്ച് വരാൻ പറ്റുമൊ എന്ന് ഉറപ്പില്ല എന്നാൽ നാട്ടിൽ പോയില്ലെങ്കിൽ ഇനി നാട്ടിൽ പോവാൻ പറ്റുമൊ എന്നറിയില്ല
ജീവിക്കണം എന്നുണ്ടെങ്കിൽ ജോലിക്ക് പോവണം ജോലിക്ക് പോയാലോ ജീവിച്ചിരിക്കുമൊ എന്ന് ഉറപ്പില്ല..
വല്ലാത്ത അസ്ഥയിലാണ് പ്രവാസികൾ
അള്ളാഹു എല്ലാ പ്രവാസികൾക്കും

സന്തോഷവും സമാധാനവും നൽകട്ടെ
ആമീൻ….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!