KSDLIVENEWS

Real news for everyone

നാല് പേര്‍ക്ക് കൊവിഡ്, ചൈനയിലെ വുഹാനില്‍ വീണ്ടും ലോക്ക് ഡൗണ്‍, ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ വിലക്ക്

SHARE THIS ON

വുഹാന്‍: ചൈനയിലെ വുഹാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു (Lockdown In Wuhan). പ്രവിശ്യയില്‍ നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. 1.20 കോടി ആളുകള്‍ പാര്‍ക്കുന്ന നഗരമാണ് വുഹാന്‍. രണ്ട് ദിവസം മുന്‍പ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് വുഹാന്‍.

കൊവിഡിന്‍്റെ പ്രഭവകേന്ദ്രം വുഹാനിലെ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റ് ആണ് എന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ സ്കോട്ട്ലാന്‍ഡിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. സ്കോട്ട് ലന്‍ഡിലെ ഗ്ലാസ്ഗ്ലോ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരാണ് ഇതേക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് പുറത്തു വിട്ടത്. ചൈനയില്‍ ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകള്‍ വുഹാനിലെ ഹുവാനന്‍ മാര്‍ക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ജനിതക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. 2019 നവംബറിലോ ഡിസംബര്‍ ആദ്യത്തിലോ മനുഷ്യരില്‍ രണ്ട് വകഭേദങ്ങള്‍ ഉണ്ടായെന്നാണ് പഠനം സൂചിപ്പിക്കുന്നത്. 2019 അവസാനത്തോടെ ഹുവാനാന്‍ മാര്‍ക്കറ്റില്‍ വിറ്റ ജീവനുള്ള സസ്തനികളില്‍ സാര്‍സ് കോവ് 2 വകഭേദം ഉണ്ടെന്ന് ജനിതക പരിശോധനയില്‍ വ്യക്തമായെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.


‘അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന

നിരോധിച്ചാല്‍ ഒന്നും ‘ആപ്പ്’ പോകില്ല; നിരോധിത ആപ്പുകള്‍ ഇപ്പോഴും ലഭ്യം

ജനങ്ങള്‍ക്ക് സൈനിക പരിശീലനം നല്‍കി തായ്‍വാന്‍; ലക്ഷ്യം ചൈനീസ് ഭീഷണി നേരിടല്‍
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി? ഏഷ്യയിലെ ധനിക വനിതയ്ക്ക് പാതി സമ്ബത്ത് നഷ്ടമായി

ബെയ്ജിംഗ്; ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീക്ക് ഒരു വര്‍ഷത്തിനിടെ പകുതിയിലധികം സമ്ബത്ത് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി രൂക്ഷമായതാണ് ആസ്തി ഇടിവിന് കാരണം. ചൈനയില്‍ നിന്നുള്ള യാങ് ഹുയാനാണ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീ. റിയല്‍ എസ്റ്റേറ്റ് ഭീമനായ കണ്‍ട്രി ഗാര്‍ഡന്‍്റെ പ്രധാന ഓഹരി ഉടമയാണ് യാങ് ഹുയാന്‍. ഒരു വര്‍ഷം മുമ്ബ് 2370 കോടി ഡോളറായിരുന്നു ഹുയാന്‍്റെ ആസ്തി, എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ഇത് 52 ശതമാനത്തിലധികം ഇടിഞ്ഞ് നിലവില്‍ 1130 കോടി ഡോളറിലെത്തി. 2005ല്‍ അച്ഛന്‍ യാങ് ഗുവോകിയാങിന്റെ ഓഹരികള്‍ കിട്ടിയതോടെയാണ് യാങ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!