KSDLIVENEWS

Real news for everyone

ചേര്‍ത്തലയില്‍ മിനി ബസും ഡ്രൈവറും കത്തിക്കരിഞ്ഞ നിലയില്‍

SHARE THIS ON

ചേർത്തല: മിനി ബസും, ഡ്രൈവറും കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ചേർത്തല തീരദേശ റോഡിൽ കണിച്ചുകുളങ്ങര ബീച്ച് ജംഗഷനിൽ ശനിയാഴ്ച പുലർച്ചെ 5.15നാണ് സംഭവം. ഡ്രൈവർ ചന്തിരൂർ സ്വദേശി രാജീവനാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെ പാർക്ക് ചെയ്തതാണ് വാഹനം. രാജീവനെ കൂടാതെ മറ്റൊരാളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവം നടക്കുമ്പോൾ രാജീവൻ വാഹനത്തിന്‍റെ ഏറ്റവും പുറകിലത്തെ സീറ്റിൽ കിടക്കുന്ന നിലയിലായിരുന്നു.

തീ ആളി കത്തുന്നതു കണ്ട നാട്ടുകാരാണ് ചേർത്തല ഫയർ ഫോഴ്സിലും അർത്തുങ്കൽ പൊലീസിലും വിവരമറിയിച്ചത്. ചെമ്മീൻ കമ്പനിയിലേക്ക് ദിവസവും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണിത്. ചന്തിരൂർ സ്വദേശി അജിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവത്തെ കുറിച്ച് അന്വഷണം തുടങ്ങിയതായി അർത്തുങ്കൽ പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!