പ്രശ്നമുണ്ടാക്കുന്ന മദ്യപാനികൾക്ക് താക്കീത് ; കല്യോട്ട് സംഘർഷം നേരിടും : പോലീസ്

പെരിയ : കലോട്ട് സംഘർഷമൊഴിവാക്കാൻ പൊലീസ് എടുക്കുന്ന കർശന നടപടികൾക്കു വ്യാപാരികളും ഡ്രൈവർമാരും പിന്തുണ പ്രഖ്യാപിച്ചു . ഡിവൈ.എസ്.പി.സി.കെ.സുനിൽകുമാറിന്റെ ബേക്കൽ സി | .ഐ.യു.പി . വിപിന്റെയും സാന്നിധ്യത്തിലാണ് ഇതു സംബന്ധിച്ചു യോഗം നടന്നത് . കലോട്ടെ മുഴുവൻ വ്യാപാരികളും ഡ്രൈവർമാരും പങ്കെടുത്തു . മദ്യപിച്ച് ടൗണിൽ എത്തുന്ന ചിലർ നടത്തുന്ന പ്രശ്നങ്ങളാണ് പലപ്പോഴും വലിയ സംഘർഷങ്ങൾക്ക് ഇടവരുത്തുന്നതെന്നു കണ്ടെത്തിയതായി ഡിവൈ.എസ്.പി സുനിൽ കുമാർ പറഞ്ഞു . മദ്യപർക്ക് വ്യാപാര സ്ഥാപനങ്ങളിൽ സ്വാതന്ത്ര്യം നൽകരുതെന്നും പ്രശ്നങ്ങൾ യഥാസമയം പൊലീസ് കൺട്രോൾ റൂമിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു . മദ്യപൻമാർക്കെതിരെ കർശന നടപടിയുണ്ടാവും . കലോട്ടെ പോലീസ് കൺട്രോൾ റൂം കാര്യക്ഷമമാക്കും . പൊലീസ് കാൽനടയായുള്ള പരിശോധനയും.കലോട്ട് ടൗണിന് പുറത്ത് വാഹന പരിശോധനയും കർശനമാക്കും . അടിയന്തിരമായി ടൗണിൽ പൊലീസ് മുൻകൈയെടുത്ത് സി.സി.ടി.വി ക്യാമറയും സ്ഥാപിക്കും . പൊലീസിന്റെ നടപടികൾക്ക് വ്യാപാരികളും ഡ്രൈവർമാരും പൂർണ പിന്തുണ ഉറപ്പ് നൽകി.അതേ സമയം യോഗത്തിലേക്ക് പ്രദേശത്തെ ജനപ്രതിനിധികളെ പൊലീസ് അവഗണിച്ചതായി ആക്ഷേപമുണ്ട്