ഓണം അടിപൊളിയാക്കാൻ പ്രത്യേക പാക്കേജുമായി ടൂറിസം മിഷന്‍: പുതിയ പാക്കേജുകള്‍ സെപ്തംബര്‍ 15 വരെ തുടരും.

കാസര്‍കോട്: ഓണം അടിപൊളിയാക്കാൻ പ്രത്യേക പാക്കേജുകളുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. ഇന്നലെ ആരംഭിച്ച പാക്കേജുകള്‍ സെപ്തംബര്‍ 15 വരെ തുടരും. വയനാട്, കോട്ടയം ജില്ലയിലെ കുമരകം, മറവൻതുരുത്ത്, മലരിക്കല്‍, കോഴിക്കോട് ജില്ലയിലെ കടലുണ്ടി, കാസര്‍കോട് ജില്ലയിലെ ബേക്കല്‍, തിരുവനന്തപുരം ജില്ലയിലെ കോവളം, എന്നിവിടങ്ങളില്‍ സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വനിതകള്‍ക്ക് മാത്രമായി പ്രത്യേക പാക്കേജുകളാണ് നടത്തുന്നത്. ഫാമിലി പാക്കേജുകളും ലഭ്യമാണ്. മിഷന്റെ രജിസ്റ്റേര്‍ഡ് യൂണിറ്റുകള്‍ വഴിയാണ് പാക്കേജുകളുടെ സംഘാടനം. പാക്കേജുകളുടെ വിശദാംശങ്ങള്‍ക്കും ബുക്കിംഗിനുമായി keralartmvle@gmail.com എന്ന ഇ മെയിലിലേക്ക് മെയില്‍ അയയ്ക്കുകയോ ഫോണ്‍നമ്ബറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്. ബേക്കല്‍ പാക്കേജ് ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ ബീച്ച് എന്നിവിടങ്ങളിലെ സന്ദര്‍ശനവും ബേക്കലില്‍ കയാക്കിംഗ് നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബേക്കലില്‍ മാത്രം എക്സ്പീരിയൻസ് ചെയ്യാവുന്ന സുരംഗ സന്ദര്‍ശനവും സഞ്ചാരികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് ബേക്കല്‍, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടെമ്ബോ ട്രാവലറില്‍ ഉള്ള പിക്ക് അപ്പ് ആൻഡ് ഡ്രോപ്പും, ഓണസദ്യയും ഉള്‍പ്പെടുന്നതാണ് ബേക്കല്‍ ഓണം സ്‌പെഷ്യല്‍ പാക്കേജ്. കടലുണ്ടി പാക്കേജ് കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ കണ്ടല്‍കാടുകളുടെ മനോഹാരിത അനുഭവിച്ചറിയാനുള്ള സ്‌പെഷല്‍ പാക്കേജാണിത്. കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിലൂടെയും കണ്ടല്‍കാടുകള്‍ക്കുള്ളിലൂടെയും ദേശാടനക്കിളികളുടെ കളകളാരവം കേട്ടുകൊണ്ട് കുടുംബത്തോടൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ ആസ്വദിക്കാനും ഒരുക്കിയിരിക്കുന്ന പാക്കേജാണിത്. ഓണം സ്‌പെഷ്യല്‍ ചട്ടിച്ചോറും മുളയരി പായസവും പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. തോണി യാത്ര ആസ്വദിക്കാനും കയര്‍ പിരിക്കല്‍, നെയ്ത്ത് എന്നീ പാരമ്ബര്യ തൊഴിലുകള്‍ അനുഭവിച്ചറിയാനും അവസരമുണ്ട്. വയനാട് പാക്കേജ് ഗോവിന്ദൻ ആശാന്റെ വീട്ടിലെ അമ്ബും വില്ലും പരിശീലനം, മണ്‍പാത്ര നിര്‍മ്മാണം, യൂക്കാലി തൈല നിര്‍മാണ കേന്ദ്ര സന്ദര്‍ശനം, മുള കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് സന്ദര്‍ശനം, കാരാപ്പുഴ ഡാം സന്ദര്‍ശനം എന്നിവ അടങ്ങിയതാണ് വയനാട് ജില്ലയിലെ സ്‌പെഷ്യല്‍ പാക്കേജ്. കോവളം പാക്കേജ് മലരിക്കല്‍ ആമ്ബല്‍ ഗ്രാമം സന്ദര്‍ശനം, മറവൻ തുരുത്ത് പാക്കേജ്, കുമരകം വില്ലേജ് ലൈഫ് എക്സ്പീരിയൻസ് പാക്കേജ്, കാന്തല്ലൂര്‍ പാക്കേജ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

