ജില്ലയിൽ കോവിഡ് പതിനായിരത്തിലേക്കടുക്കുന്നു ; കോവിഡ് ഭേദമായ ആൾക്ക് വീണ്ടും പോസിറ്റീവ്

കാസർകോട് • സമ്പർക്കത്തിലൂടെ 247 പേർ ഉൾപ്പെടെ ജില്ലയിൽ 252 പേർ കൂടി കോവിഡ് സ്ഥിരീകരിച്ചു . ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നും വിദേശത്ത് നിന്നെത്തിയ രണ്ടു പേരും ഇവരിൽ ഉൾപ്പെടുന്നു . 210 പേർക്കാണ് രോഗം ഭേദമായത് . ജില്ലയിൽ ഇതുവരെ 9891 പേർ കോവിഡ് ബാധിതരായി . രോഗമുക്തരായത് 7566 പേരാണ് . ജില്ലക്കാരായ 2246 പേരാണ് കാസർകോട് ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് . മകോവിഡ് പോസിറ്റീവായി മരിച്ചവരുടെ എണ്ണം 79 . വീടുകളിൽ 3407 അടക്കം 4443 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് .കോവിഡ് ഭേദമായ ആൾ വീണ്ടും പോസിറ്റീവ് കാസർകോട് : കോവിഡ് ഭേദമായ മഞ്ചേശ്വരത്തെ പൊതുപ്രവർത്തകന്റെ പരിശോധനാഫലം വീണ്ടും പോസിറ്റീവ് . 2 മാസം മുൻപ് കോവിഡ് പോസിറ്റീവായതിനെ തുടർന്നു ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു . പിന്നീട് രോഗമുക്തനായി . എന്നാൽ ഒരാഴ്ച മുൻപ് പനിയും ചുമയും ബാധിച്ചതിനെ തുടർന്നു മംഗൽപാടി താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് പൊതുപ്രവർത്തകനു വീണ്ടും കോവിഡ് സ്ഥിരീകരിച്ചത് . തുടർന്നു കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു . സവം വിദ്ഗധ പരിശോധനയ്ക്കായി ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ക്ഷ്ഹിട്ടുണ്ടെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു

