KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് കാർ നിയന്ത്രണം വിട്ട് അപകടം ; സുഹൃത്തുക്കളായ നാലു യുവാക്കൾ മരിച്ചു

SHARE THIS ON

തിരുവനന്തപുരം കാരേറ്റില്‍ നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടില്‍ ഷെമീര്‍ (31), മതിര എന്‍ ബി എച്ച്‌ എസ് മന്‍സിലില്‍ നവാസ് പീരു മുഹമ്മദ് (സുല്‍ഫി )(39), കഴക്കൂട്ടം ചിതമ്ബര വിളാകത്ത് ലാല്‍ ( 45 ), തിരുവനന്തപുരം കവടിയാര്‍ സ്വദേശി നജീബ് (35) എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് പാലാംകോണം സ്വദേശി നിവാസ് (31) പരിക്കുകളോടെ രക്ഷപ്പെട്ടു.

  • പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!