KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 60 ലക്ഷം കടന്നു ; 50 ലക്ഷത്തിലധികം പേർക്ക് രോഗ മുക്തി ;
24 മണിക്കൂറിനിടെ 82,170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 1039 മരണവും

SHARE THIS ON

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി ഉയർന്നു.

1039 പേർ ഒരു ദിവസത്തിനിടെ മരിച്ചു. കൊവിഡ് മരണസംഖ്യ 95,542 ആയി ഉയർന്നു. നിലവിൽ 9,62,640 പേരാണ് ചികിത്സയിൽ തുടരുന്നത്. അമ്പത് ലക്ഷത്തിലേറെ പേർ രോഗമുക്തി കരസ്ഥമാക്കി.

7.19 കോടി സാമ്പിളുകളാണ് സെപ്റ്റംബർ 27 വരെ പരിശോധിച്ചത്. ഞായറാഴ്ച മാത്രം 7,09,394 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 13 ലക്ഷത്തിലേറെ പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!