കീഴ് ഉദ്യോഗസ്ഥരോടുള്ള അവഗണന ; കാസറഗോഡ് പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്പെക്ടറേ സസ്പെൻഡ് ചെയ്തു

കാസർകോട് :ജില്ലാ പോലീസ് ആസ്ഥാനത്തെ ടെലി കമ്മ്യൂണിക്കേഷൻ ഇൻസ്പെക്ടർ സി എൻ മോഹനനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇടുക്കി നേര്യമംഗലം സ്വദേശി ആയ ഇദ്ദേഹം കഴിഞ്ഞ രണ്ടു വർഷത്തിൽ അധികമായി കാസറഗോഡ് ജോലി ചെയ്തു വരികയായിരുന്നു. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെയും, ടെലി- കമ്യൂണിക്കേഷൻ പോലീസ് മേധാവിയുടെയും അന്വേഷണ റിപ്പോർട്ടിൽ ആണ് ഇദ്ദേഹത്ത സസ്പെൻഡ് ചെയ്തത്.
ഇദ്ദേഹത്തിന്റ കീഴിൽ, ജോലി ചെയ്യുന്ന ജീവനക്കാരെ, നിരന്തരം മാനസികമായി പീഡിപ്പിക്കുന്നതിനു ഇതിനു മുൻപും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട് .
കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നെഗറ്റീവ് ആയി ജോലിക്ക് തിരിച്ചെത്തിയ കീഴ് ജീവനക്കാരെ കുടുസ്സ് മുറിയിൽ ഇരുത്തി മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിൻ മേൽ, ജില്ലാ പോലീസ് മേധാവി, ഇദ്ദേഹത്തിന്റ ഓഫീസ് പരിശോധിക്കുകയും, ആവശ്യം ആയ നിർദേശങ്ങൾ രേഖമൂലം നൽകുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ പോലീസ് മേധാവി യുടെ നിർദേശങ്ങൾ അവഗണിക്കുകയും, തികച്ചും ധാർഷ്യ്തോടെ പെരുമാറുകയും പരാതി കൊടുത്ത പോലീസ് ജീവനക്കാരെ കൂടുതൽ പീഡിപ്പിക്കുകയും ചെയ്തു.
ഇത് ജില്ലാ പോലീസ് മേധാവി വിശദമായി പരിശോധിച്ചു, അന്വേഷണറിപ്പോർട്ട് മേലധികാരികൾക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
മോഹനന്റെ പ്രവർത്തങ്ങൾ, തികച്ചും ധിക്കാരവും, മേലുദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കു യാതൊരു വിലയും കൽപ്പിക്കാത്ത പെരുമാറ്റവും, മുടന്തൻ ന്യായങ്ങൾ പറഞ്ഞ്, അച്ചടക്ക സേനക്ക് നിരക്കാത്ത പെരുമാറ്റവും, കീഴ് ജീവനക്കാരോട് വഴക്കിടുകയും , മൂലം കാസറഗോഡ് ടെലി -കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു എന്നും സസ്പെന്ഷൻ ഉത്തരവിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

