KSDLIVENEWS

Real news for everyone

മുംബൈയ്ക്കെതിരെ ബാംഗ്ലൂരിന് വെടിക്കെട്ട് തുടക്കം!
ഇഷാൻ കിഷാൻ മുംബൈ ടീമിൽ

SHARE THIS ON

ദുബായ് ; ഐ പി എൽ ക്രിക്കറ്റിൽ ഇന്ന് രണ്ട് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാണ് എതിരാളികൾ. രണ്ട് കളികളിൽ ഓരോ വിജയവും ഓരോ പരാജയവുമാണ് രണ്ട് ടീമുകൾക്കും ഉള്ളത്. പരസ്പരം കളിച്ച റെക്കോർഡ് നോക്കിയാൽ ബാംഗ്ലുരിന് മേൽ മുംബൈയ്ക്കാണ് ആധിപത്യം സൌരഭ് തിവാരിക്ക് പകരം ഇഷൻ കിഷാൻ മുംബൈ ടീമിൽ ഇടം പിടിച്ചു. മുംബൈ ടീമിൽ മറ്റ് മാറ്റങ്ങളില്ല. ഓസീസ് സ്പിന്നർ ആദം സാംപ, ശ്രീലങ്കൻ ഓൾറൌണ്ടർ ഇസിരു ഉദാന, മധ്യനിര ബാറ്റ്സ്മാൻ ഗുർകീരത് മാൻ എന്നിവർ ടീമിലെത്തി.
നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റാണ് സീസൺ തുടങ്ങിയത്. എന്നാൽ അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നിലം പരിശാക്കി കരുത്ത് കാണിക്കാൻ രോഹിത് ശർമയ്ക്കും കൂട്ടർക്കും കഴിഞ്ഞു. വിജയം തുടരാനാകും മുംബൈയുടെ ശ്രമം.

മറുവശത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരാകട്ടെ കിംഗ്സ് ഇലവൻ പഞ്ചാബിനോട് തോറ്റ ശേഷമാണ് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്. പഞ്ചാബ് 3 വിക്കറ്റ് നഷ്ടത്തിൽ 206 റൺസടിച്ചപ്പോൾ ബാംഗ്ലൂരിന് വെറും 109 റൺസ് വരെ എത്താനേ കഴിഞ്ഞുള്ളൂ. 97 റൺസിന്റെ ദയനീയ തോൽവി. ആദ്യ കളിയിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ തോൽപിച്ച ശേഷമാണ് ബാംഗ്ലൂർ പഞ്ചാബിനോട് തോറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!