യുഎഇയില്‍ ഇന്ന് കോവിഡ് മരണം ഇല്ലാത്ത ദിനം; 277 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 329 പേർ രോഗ മുക്തി നേടി

അബുദാബി: യുഎഇയില്‍ (United Arab Emirates)പുതിയതായി 277 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് (Covid – 19) ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ( Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 329 പേരാണ് ഇന്ന് രോഗമുക്തരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതിയതായി നടത്തിയ 3,30,693 പരിശോധനകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,35,457 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,27,845 പേര്‍ രോഗമുക്തരായി. 2,094 പേരാണ് രാജ്യത്ത് ആകെമരണപ്പെട്ടത്. നിലവില്‍ 5,518 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

