KSDLIVENEWS

Real news for everyone

എയർ അറേബ്യയുടെ എക്കാലത്തെയും വലിയ ഓഫർ; 129 ദിർഹത്തിന് ടിക്കറ്റ് മാർക്കറ്റിങ് ഫീച്ചർ

SHARE THIS ON

യാത്രക്കാർക്ക് 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകൾ 129 യുഎഇ ദിർഹം മുതൽ ലഭ്യമാകും. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ 25 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും.


പരിമിത കാലയളവിലേക്ക് ‘സൂപ്പർ സീറ്റ് വിൽപ്പന’യാണ് എയർ അറേബ്യ നടത്തുന്നത്. സ്പെഷ്യൽ ഓഫർ ലോകം മുഴുവനുള്ള നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളിൽ ലഭ്യമാണ്. ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത

 airarabia.com സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. യുഎഇയിലെ ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് എയർ അറേബ്യ സർവീസ് നടത്തുന്നു. എഥൻസ്, വാഴ്സോ, മിലാൻ, വിയന്ന, കൊളംബോ, ഇസ്താംബുൾ, മോസ്കോ തുടങ്ങി നിരവധി സ്ഥലങ്ങൾ പ്രത്യേക നിരക്കിലൂടെ സ്വന്തമാക്കുന്ന ടിക്കറ്റിലൂടെ സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.airarabia.com സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!