KSDLIVENEWS

Real news for everyone

മണൽക്കടത്ത് കേന്ദ്രം പോലീസ് തകർത്തു

SHARE THIS ON

പൊയിനാച്ചി: പയസ്വിനിപ്പുഴയിൽ തെക്കിൽ ഉക്രമ്പാടിയിൽ പ്രവർത്തിച്ച അനധികൃത മണൽകടത്ത് കേന്ദ്രം പോലീസ് തകർത്തു. കഴിഞ്ഞദിവസം രാത്രി മേൽപ്പറമ്പ് എസ്.ഐ. എം.പി.പദ്മനാഭന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ദിവസവും 20 ലോഡിലേറെ പൂഴി ഇവിടെനിന്ന് കടത്തിയിരുന്നതായാണ് സൂചന. ബോട്ടിലാണ് പൂഴി ശേഖരിച്ചിരുന്നത്. കടവിലേക്ക് പ്രത്യേകമുണ്ടാക്കിയിരുന്ന റോഡ് പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. കൂട്ടിയിട്ടിരുന്ന പൂഴി പുഴയിലേക്ക് തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!