ട്രംപിന്റെ സ്വർണ വിമാനം വിൽപ്പനയ്ക്ക്

വാഷിംഗ്ടണ്‍: 2016ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ട്രംപിനൊപ്പം ശ്രദ്ധ നേടിയ മറ്റൊരു വസ്തുവാണ് അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍. 1989 സികോര്‍സ്കി എസ് 76 ബി ഹെലികോപ്ടറിന്റെ പ്രത്യേകത തന്നെ അതില്‍ വരച്ചു ചേര്‍ത്തിരിക്കുന്ന സ്വര്‍ണ നൂലിഴകളാണ്. ആഫ്രിക്കന്‍ മഹാഗണിയില്‍ തീര്‍ത്ത ഹെലികോപ്ടറിന് അന്ന് ചെലവായത് 28 ലക്ഷം യു.എസ് ഡോളറാണ് ( 6,44,59,368 രൂപ). ഈ വിമാനം 2,800,000 ഡോളറിന് ( 20,62,69,980 രൂപ) വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തുടര്‍ന്ന് ട്രംപിനുണ്ടായ സാമ്ബത്തിക ബാദ്ധ്യത കാരണമാണ് ഹെലികോപ്ടര്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് സി.എന്‍.ബി.സി പുറത്തുവിട്ട റിപ്പോര്‍ട്ട്. ചാനലിന്റെ സീക്രട്ട് ലൈഫ്സ് ഒഫ് സൂപ്പര്‍ റിച്ച് എന്ന പരിപാടിയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. 6,259 മണിക്കൂര്‍ പറന്ന വിമാനം വില്‍പ്പനയ്ക്കെത്തിയപ്പോള്‍ വാലറ്റത്ത് എഴുതിയിരുന്ന ‘ട്രംപ് ” എന്ന പേര് കാണാനില്ലെന്നും പരിപാടിയില്‍ പറയുന്നു. എന്നാല്‍, വൈറ്റ് ഹൗസോ ട്രംപിന്റെ വക്താവോ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ചിട്ടില്ല.

