KSDLIVENEWS

Real news for everyone

മുന്നാക്ക സംവരണത്തെ പിന്തുണച്ച് കോൺഗ്രസ്സ്

SHARE THIS ON

തിരുവനന്തപുരം: മുന്നാക്ക സംവരണത്തെ പിന്തുണച്ച്‌ കോണ്‍ഗ്രസ്. പത്ത് ശതമാനം സാമ്ബത്തിക സംവരണത്തെ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എഐസിസി നിലപാട് തന്നെയാണ് കെപിസിസിക്ക് ഉള്ളത്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

മുന്നാക്ക വിഭാഗത്തില്‍പ്പെട്ട നിരവധി പേര്‍ പല കാരണങ്ങള്‍കൊണ്ടും അവഗണിക്കപ്പെടുന്നുണ്ട്. അവര്‍ക്ക് പത്ത് ശതമാനം സാമ്ബത്തിക സംവരണം നല്‍കണമെന്ന നിലപാടാണ് തങ്ങള്‍ ലോക്‌സഭയിലും രാജ്യസഭയിലും സ്വീകരിച്ചത്. ഇതുകൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തില്‍ സിപിഐഎമ്മിന്റേത് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ്. നിലപാട് മാറ്റങ്ങളുടെ അപ്പോസ്തലന്മാര്‍ ആകുകയാണ് സിപിഐഎം നേതാക്കള്‍. ജമാഅത്തെയുമായി കോണ്‍ഗ്രസ് സഖ്യമെന്ന വാര്‍ത്തകളോടും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയോട് അനുകൂല നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ആര്‍എസ്‌എസും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയതയുടെ ഇരുവശങ്ങളാണ്. കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടിയോട് യോജിക്കാനാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!