KSDLIVENEWS

Real news for everyone

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധം, നടപ്പാക്കരുത്; സംവരണ സമുദായ മുന്നണി

SHARE THIS ON

കൊച്ചി: സാമ്ബത്തിക സംവരണം നടപ്പാക്കാന്‍ പാടില്ലെന്ന് സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ ചേര്‍‌ന്ന യോ​ഗം നിലപാടെടുത്തു. വിവിധ മുസ്ലിം സംഘടനകളുടെയും പിന്നാക്ക സമുദായ സംഘടനകളുടെയും സംയുക്ത യോഗം കൊച്ചിയിലാണ് നടന്നത്. 39 സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും സമസ്ത അടക്കം വിവിധ മുസ്ലിം സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. എസ്‌എന്‍ഡിപിയും ശ്രീനാരായണ സംഘടനകളും യോ​ഗത്തില്‍ നിന്ന് വിട്ടുനിന്നു.

സാമ്ബത്തിക സംവരണം ഭരണ ഘടനാ വിരു​ദ്ധമാണെന്ന് യോ​ഗത്തിന് ശേഷം പ്രതിനിധികള്‍ വ്യക്തമാക്കി. മുന്നോക്കകാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണമല്ല, സാമ്ബത്തിക സഹായം ആണ് നല്‍കേണ്ടത്.
സുപ്രീം കോടതിയില്‍ കേസ് തീരുന്നത് വരെ സാമ്ബത്തിക സംവരണം നടപ്പിലാക്കരുത്. പല ഇടത്തും സംവരണം അതിരു കടന്നു. നിലവിലെ സംവരണം പോലും പിന്നോക്കകാര്‍ക്ക് കിട്ടുന്നില്ല. ദേവസ്വം , മെഡിക്കല്‍ , വിദ്യാഭ്യാസ സംവരണം നിലവില്‍ ഉള്ളത് പോലും പിന്നോക്കക്കാര്‍ക്ക് കിട്ടുന്നില്ല. 2021 ലെ സെന്‍സസ് ജാതി അടിസ്ഥാനത്തില്‍ നടത്തണം. ഇല്ലെങ്കില്‍ സെന്‍സെസ് ബഹിഷ്ക്കരിക്കുമെന്നും മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി, പി ദിനകരന്‍ തുടങ്ങിയവര്‍ യോ​ഗശേഷം മാധ്യമങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!