മംഗലാപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

മംഗളുരു : മംഗലാപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32.93 ലക്ഷത്തോളം വിലവരുന്ന 634 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി.
ദുബായില്‍ നിന്നെത്തിയ അബൂബക്കര്‍ സിദ്ദിഖ് എന്ന യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊടി രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

