കാസർഗോഡ് ജില്ലയിൽ ഇന്ന് 203 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 200 പേർക്കും. 360 പേർക്ക് രോഗ മുക്തി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 28.10.2020
ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 200 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുണ്ടായിരുന്ന 360 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. പുതിയതായി രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ അക്ബര്‍ അലി (75), ഉദുമ പഞ്ചായത്തിലെ മറിയുമ്മ (82) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം 183 ആയി.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4725 പേര്‍
വീടുകളില്‍ 4753 പേരും സ്ഥാപനങ്ങളില്‍ 745 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4725 പേരാണ്. പുതിയതായി 349 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1430 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ ജില്ലയില്‍ പരിശോധനയ്ക്ക് അയച്ച് സാമ്പിളുകളുടെ എണ്ണം 126571 ആയി. 247 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 377 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 65 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 213 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
18164 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 957 പേര്‍ വിദേശത്ത് നിന്നെത്തിയവരും 724 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 16246 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
മറ്റ് ജില്ല
രാമന്തളി-1
കാങ്കേല്‍ ആലപ്പടമ്പ- 1
ബുധനാഴ്ച രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്:അജാനൂര്‍-29
ബദിയഡുക്ക-8
ബളാല്‍-8
ബേഡഡുക്ക-10
ചെമ്മനാട്-16
ചെങ്കള-11
ചെറുവത്തൂര്‍-5
ഈസ്റ്റ് എളേരി-1
എന്‍മകജെ-14
കള്ളാര്‍-2
കാഞ്ഞങ്ങാട്-25
കാറഡുക്ക-8
കാസര്‍കോട്-30
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-13
കുമ്പഡാജെ-2
കുമ്പള-5
കുറ്റിക്കോല്‍-2
മധൂര്‍-9
മടിക്കൈ-3
മംഗല്‍പാടി-2
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-8
മുളിയാര്‍-4
നീലേശ്വരം-28
പടന്ന-4
പൈവളിഗ-2
പള്ളിക്കര-16
പനത്തടി-7
പിലിക്കോട്-7
പുല്ലൂര്‍ പെരിയ-17
പുത്തിഗെ-2
തൃക്കരിപ്പൂര്‍-21
ഉദുമ-10
വലിയപറമ്പ-1
വോര്‍ക്കാടി-4
വെസ്റ്റ് എളേരി-3

