സൗദി അറേബ്യയില്‍ 416 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
433 പേര് രോഗമുക്തരായി.

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 19 പേര് മരിച്ചു. 416 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 433 പേര് കോവിഡ് മുക്തരായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 346,047 പോസിറ്റീവ് കേസുകളില്‍ 332,550 പേര് രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി തുടരുന്നു. ആകെ മരണസംഖ്യ 5348 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8149 പേരാണ്. അതില്‍ 769 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 75. റിയാദ് 49, മക്ക 47, അഖീഖ് 19, ഖമീസ് മുശൈത്ത് 19, ദമ്മാം 15, യാംബു 10, ജിദ്ദ 10, ഹാഇല്‍ 9, വാദി ദവാസിര്‍ 9, മുബറസ് 8, ഹുഫൂഫ് 8, വാദി ദവാസിര്‍ 8, മജ്മഅ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.