KSDLIVENEWS

Real news for everyone

എം ശിവശങ്കറിന്റെ കസ്റ്റഡി; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം; കൂടുതല്‍ പ്രതിരോധത്തിലായി മുഖ്യമന്ത്രി

SHARE THIS ON

മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെ എം ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തതോടെ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഓഫീസ് ഭരിച്ചിരുന്ന ശിവശങ്കറിന്റെ വീഴ്ചയില്‍ കേവലം തള്ളിപ്പറയല്‍ കൊണ്ടു മാത്രം മുഖ്യമന്ത്രിക്ക് തലയൂരാനാവില്ല. പ്രതിപക്ഷമാകട്ടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയും ചെയ്യും.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറുടെ പേര് ഉയര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം ആക്രമണത്തിന്റെ കുന്തമുന തിരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്. മുഖ്യമന്ത്രിയാകട്ടെ ശിവശങ്കറിനെ തള്ളിപ്പറയാനോ സംരക്ഷിക്കാനോ ശ്രമിച്ചില്ല. കസ്റ്റംസിനു പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ്, എന്‍ഐഎ എന്നിങ്ങനെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുക്കിയപ്പോഴും അവയൊക്കെ ശരിയെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!