ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നേടിയെടുക്കണം; ടി.പി രഞ്ജിത്ത്
കുമ്പള: ജീവിതമെന്നാല്‍ സുഖങ്ങളുടേയും സന്തോഷത്തിന്റെയും മാത്രം ലോകമല്ലെന്നും നമുക്ക് മുന്നില്‍ ഒരുപാട് പ്രതിസന്ധികളും തടസങ്ങളുമുണ്ടാകുമെന്നും അതിനെയൊക്കെ മറി കടക്കാനുള്ള മനക്കരുത്താണ് ആവശ്യമെന്നും റിട്ട. അഡിഷനല്‍ എസ്.പി ടി.പി. രഞ്ജിത്ത് പറഞ്ഞു.
ദുബൈ മലബാര്‍ കലാ സാംസ്‌ക്കാരിക വേദി വിവിധ മേഖലകളില്‍ വിജയം കൊയ്ത പ്രതിഭകളായ ഫിസിയോ തെറാപ്പിയിൽ ഉന്നത വിജയം നേടി ബിരുതം കരസ്ഥമാക്കിയ ഡോക്ടർ ഖദീജത്ത് ഷായില, ഡോക്ടർ സൈനബ ഷഹദ എന്നിവരെയും സ്കൂൾ കായിക രംഗത്ത് ജില്ലക്ക് അഭിമാന താരങ്ങളായ അബ്ദുൽ മുഹമ്മദ് ഫൈസാൻ, വിനോല ഡിസൂസ, വിഷ്ണുപ്രിയ മുഹമ്മദ് അബ്ദുൽ റുഫൈഫ്, എന്നിവർക്ക് കുമ്പളയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ പല തടസ്സങ്ങളേയും അതി ജീവിക്കേണ്ടിവരും, നമ്മള്‍ ചേര്‍ത്തു നിര്‍ത്തുമെന്ന് കരുതിയ കൈകള്‍ പോലും നമ്മെ ചിലപ്പോള്‍ തള്ളി താഴെയിടാന്‍ ശ്രമിച്ചേക്കും. ആ ഘട്ടങ്ങളിലൊന്നും നിരാശരായി പോകരുതെന്നും ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി കഠിനാധ്വാനത്തിലൂടെ മുന്നേറണമെന്നും കൊച്ചുപ്രതിഭകളോട് ടി.പി.രഞ്ജിത്ത് ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ എ.കെ.ആരിഫ് അധ്യക്ഷത വഹിച്ചു.
വേദി ജനറൽ കൺവീനർ അഷറഫ് കര്‍ള സ്വാഗതം പറഞ്ഞു.
കുമ്പള സർക്കിൽ ഇൻസ് പെക്ട്ടർ കെ. പി. വിനോദ് കുമാർ മുഖ്യ അതിഥിയായി സംസാരിച്ചു.
കെ എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.
എഴുത്തു കാരൻ എബി കുട്ടിയാനം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, ബി എ റാഹിമാൻ ആരിക്കാടി, വ്യവസായപ്രമുഖരായ യു കെ യുസഫ്, ഗഫൂർ ഏരിയാൽ, എം. എ. ഖാലിദ്, ഡോക്ടർ രമ്യ, സത്താർ ആരിക്കാടി, വിനയ ആരിക്കാടി, ഐ മുഹമ്മദ് റഫീഖ്, പ്രമുഖ വനിത കബഡി താരം ഉമ്മു ജമീല, അബ്ദുള്ള താജ്, സത്താർ മാസ്റ്റർ, ZA മൊഗ്രാൽ, കെ എം അസീസ്, നൂർ ജമാൽ തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു