ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്പത് ലക്ഷം പിന്നിട്ടു ; മരണം 14,48,183 ലക്ഷവും

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി പത്തൊമ്ബത് ലക്ഷം പിന്നിട്ടു. അറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,19,56,870 ആയി ഉയര്‍ന്നു.മരണസംഖ്യയും കുതിച്ചുയരുകയാണ്.14,48,183 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു.അമേരിക്ക,ഇന്ത്യ,ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിനാല് ലക്ഷം പിന്നിട്ടു. 2,71,025 പേരാണ് യുഎസില്‍ വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തൊമ്ബത് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 93,09,788 ആയി.ആകെ മരണം 1,35,715 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 4,55,555 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതരുടെ എണ്ണം 18,02,365 ആയി. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയില്‍ 8,79,560 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇതുവരെ അറുപത്തിരണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,71,998 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത്തിയഞ്ച് ലക്ഷം കടന്നു.

