KSDLIVENEWS

Real news for everyone

ഇറാൻ ആണവായുധ പദ്ധതികളുടെ തലവന്റെ കൊലപാതകം ; പിന്നിൽ ഇസ്രയേലെന്ന് ആരോപണം , പ്രതികാരം ചെയ്യുമെന്ന് ഇറാൻ ; ഗൾഫ് മേഘലയിൽ ആശങ്ക

SHARE THIS ON

ടെഹ്‌റാന്‍: ഇറാന്റെ ആണവായുധ പദ്ധതികളുടെ തലവന്‍ മൊഹ്‌സിന്‍ ഫഖ്‌രിസാദെയെ വെടിവച്ചുകൊലപ്പെടുത്തിയതിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മൊഹ്‌സെന്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായത്.

മൊഹ്‌സെന്റെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പ്രതിരോധ മന്ത്രാലയം ഇത് സ്ഥിരീകരിച്ചു.സുരക്ഷ സേനയും ഭീകരരുമായി നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഫഖ്‌രിസാദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുള്ള ഒരു ചെറിയ നഗരമായ അബ്‌സാരിഡിലാണ് ആക്രമണം നടന്നത്.
ആക്രമണ ശേഷം ഭീകരവാദികള്‍ രക്ഷപ്പെട്ടത് സംബന്ധിച്ച്‌ യാതൊരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്ബും മൊഹ്‌സെന് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!