മറഡോണയുടെ മൃതദേഹത്തോടൊപ്പം ഫോട്ടോ ഫ്യൂണറൽ പാർലർ ജീവനക്കാരനെതിരെ നടപടി

ബ്യൂണസ് ഐറീസ്: കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോയെടുത്ത ജീവനക്കാരനെ പിരിച്ചുവിട്ട് ഫ്യൂണറല്‍ പാര്‍ലര്‍. മറഡോണയുടെ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ സെപെലിയോസ് പിനിയര്‍ സ്ഥാപനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
പൊതുദര്‍ശനത്തിനും മറ്റുമായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ശവപ്പെട്ടി തുറന്ന് ഇയാള്‍ മറഡോണയുടെ മൃതദേഹത്തിനൊപ്പം ചിത്രമെടുത്തത്.
ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. ഇതോടെ സ്ഥാപനം ഇയാള്‍ക്കെതിരെ നടപടിയെടുത്തു. ജീവനക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്ഥാപനം പുറത്തുവിട്ടിട്ടില്ലമറഡോണയുടെ മൃതദേഹത്തിനൊപ്പമുള്ള മറ്റൊരു ജീവനക്കാരന്റെ ചിത്രവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

