KSDLIVENEWS

Real news for everyone

കസ്റ്റംസില്‍ സി.എം രവീന്ദ്രന്റെ ബന്ധുക്കള്‍: സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന്‌‌ കെ. സുരേന്ദ്രന്‍

SHARE THIS ON


കോട്ടയം: സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോസ്ഥർക്കും പങ്കുണ്ടെന്നും ഇതിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പി.എ സി.എം രവീന്ദ്രന്റെ ബന്ധുക്കളാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കസ്റ്റംസിൽ സിപിഎം ഫ്രാക്ഷനുണ്ടെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കോവിഡ് ബാധിച്ചതിൽ ദുരൂഹതയുണ്ടെന്നെന്നും ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

സി.എം രവീന്ദ്രന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിൽ എവിടെ നിന്നാണ്. എവിടെയാണ് അദ്ദേഹത്തിന്റെ പരിശോധന നടന്നത്. അദ്ദേഹത്തിന് യഥാർത്ഥത്തിൽ കോവിഡ് പോസിറ്റീവായിരുന്നോ, കോവിഡാനന്തരം ശ്വാസ തടസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അടക്കം എല്ലാ കാര്യങ്ങളിലും ദുരൂഹത നിലനിൽക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആരും തന്നെ ക്വാറന്റീനിൽ പോയിരുന്നില്ല. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ നടത്തേണ്ട നടപടി ക്രമങ്ങളൊന്നും ആ ഓഫീസിനകത്ത് ഉണ്ടായിട്ടില്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

സി.എൻ രവീന്ദ്രൻ മുഖ്യമന്ത്രിയുൾപ്പെടെയുള്ള ആരുടെയെങ്കിലും ബിനാമിയാണോ എന്നും കെ. സുരേന്ദ്രൻ ചോദിച്ചു. പത്താം ക്ലാസുകാരനായ സിഎം രവീന്ദ്രൻ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായിരുന്ന കാലത്തും ആ ഭരണ സ്വാധീനം ഉപയോഗിച്ച് നേടിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ബിനാമി ബന്ധങ്ങളെ പറ്റിയും വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നത്. ഇ.ഡി റെയ്ഡ് നടത്തിയിരിക്കുന്ന പല സ്ഥാപനങ്ങളും സി.എം രവീന്ദ്രൻ പണം മുടക്കിയ സ്ഥാപനങ്ങളാണ്. ഇത് അദ്ദേഹത്തിന്റെ തന്നെ പണമാണോ ബിനാമി ഇടപാട് നടത്തിയതാണോ എന്നും അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. സി.എം രവീന്ദ്രനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരുമെന്നുള്ളത് കൊണ്ടാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് വൈകിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!