രണ്ടാം മാതൃ രാജ്യത്തോട് കടപ്പാടറിയിച്ച് ഐകെ സാഖ് രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി

ദോഹ : രക്ത ദാന മെന്ന ജീവദാനത്തിന്റെ മാഹത്യമം പൊതു സമൂഹത്തിനു ബോധ്യപെടുതിക്കുടുക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ഹമദ് മെഡിക്കൽ കോര്പറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ടു ഐകെസാഖ് സംഘടിപ്പിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് സജ്ജീകരണങ്ങളെ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി, നൂറ് കണക്കിന് ആളുകളാണ് രക്ത ദാന ക്യാമ്പിൽ എത്തിയത് ,
ഐ കെ സാ ഖ് നടത്തുന്ന വിവിധ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളോടൊപ്പം ,തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവൻ നൽകിയ രാജ്യത്തോടും ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാതൃ രാജ്യത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും കടമയും കടപ്പാടുമാണ് രക്ത ദാനത്തിലൂടെ രേഖപ്പെടുത്തിയത് .
രാവിലെ 7 മാണി മുതൽ വൈകുന്നേരം 3 വരെ ക്യാമ്പ് നടന്നു
ഇടുക്കി കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (ഐകെസാഖ്) പ്രെസിഡൻഡ് പ്രദീപ് തേക്കാനത്ത് , ബ്ലഡ് ഡൊണേഷൻ ക്യാമ്പയിന്റെ ഉദ്‌ഘാടനവും, ഐകെസാഖ് മെഡിക്കൽ വിംഗിന്റെ ഉത്ഘാടനം, അഡ്വെസറി ബോർഡ് അംഗം ഡോ: ഉണ്ണി കൃഷ്ണൻ കുരൂറും നിര്‍വഹിച്ചു.
ഖത്തറിലുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വേണ്ട സേവന സഹായങ്ങൾക്ക് വേണ്ടി ഐകെസാഖ് എന്നും നിലകൊള്ളുമെന്നു ഭാരവാഹികൾ അറിയിച്ചു. മഹേഷ്, ഷംനാദ്, ജയ്മോൻ, ജോബിൻ,ജോസഫ്, സജ്ജു, ബഷീർ,ശങ്കർ, ശ്രീകുമാർ, അജേഷ്, ആൽഫി, ജോമിനി തങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.

