മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി; ബ്രസല്‍സില്‍ അഴിഞ്ഞാടി ബെല്‍ജിയം ആരാധകര്‍
ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൊറോയ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമികള്‍ക്കെതിരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമാകുന്നതുവരെ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് മുന്നറിയിപ്പ് നല്‍കി.