വിദേശത്തുനിന്ന് കൊച്ചിയിലേക്ക് പറന്നെത്തി പേർഷ്യൻ ക്യാറ്റ്; കേരളത്തിലാദ്യം

വിദേശത്തുനിന്ന് കൊച്ചിയിലേക്ക് പറന്നെത്തി ഇവ. തൃശൂര്‍ സ്വദേശി രാമചന്ദ്രന് നായരുടെ പൂച്ചകുട്ടിയാണ് കൊച്ചിയിലെത്തിയത്. വിദേശത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനും അവിടെ നിന്ന് കൊണ്ടുവരുന്നതിനും അനുമതി നല്കുന്ന അനിമല്‍ ക്വാറന്റൈന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സേവനം (എ.ക്യു.സി.എസ്.) കൊച്ചിയില്‍ ആരംഭിച്ച ശേഷം ആദ്യമായെത്തുന്ന വളർത്തുമൃഗമാണ് ഇവ.
എയര്‍ ഇന്ത്യ വിമാനത്തില്‍ ബെല്‍ജിയത്തിലെ ബ്രസല്‍സില്‍നിന്ന് ദോഹ വഴിയാണ് പൂച്ചകുട്ടി എത്തിയത്. നേരത്തേ ഓമന മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.

