മഹാമാരി നേരിടാൻ 900 ബില്യൺ ഡോളറിന്റെ ആശ്വാസ പാക്കേജുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ് 19 മഹാമാരി നേരിടാനുള്ള 900 ബില്യണ്‍ ഡോളറിന്റെ ആശ്വാസ പാക്കേജില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. കൊവിഡ് 19 റിലീഫ് ബില്‍ എന്നാണ് പാക്കേജിന്റെ പേര്. സ്വകാര്യ, സര്‍ക്കാര്‍ മേഖലയ്ക്കും തൊഴില്‍ രഹിതര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് പാക്കേജ്.
തൊഴില്‍രഹിതര്‍ക്കുള്ള വേതനം മുതല്‍ വാക്സിന് വിതരണം വരെയുള്ളവയ്ക്ക് മതിയായ ഫണ്ടാണ് അനുവദിച്ചിരിക്കുന്നതെന്ന് ട്രംപ് ഔദ്യോഗികമായി വ്യക്തമാക്കി. സെപ്തംബര്‍ മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നല്കി വന്നിരുന്ന 1.4 ട്രില്യണ്‍ ഡോളറിന്റെ ഫണ്ടും ഈ ബില്ലില്‍ ഉള്പെപ്ടുന്നുണ്ട്. ബില്ലിനെ സംബന്ധിച്ച് ആദ്യഘട്ടത്തില്‍ വലിയ തര്‍ക്കങ്ങള്‍ നടന്നുവെങ്കിലും പ്രസിഡന്റ് ഒപ്പുവച്ചതോടെ റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് അംഗങ്ങള്‍ സ്വാഗതം ചെയ്തു.
ഇതോടെ ഇരുസഭകളിലും ബില്‍ പാസാകാന്‍ ബുദ്ധിമുട്ടുണ്ടാവില്ല