ദുബൈ എക്സ്പൊ: കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ വേദികള്‍ അടച്ചേക്കാം

ദുബൈ: എക്സ്പോയിലെ ഏതെങ്കിലും വേദിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ വേദി അണുനശീകരണത്തിനായി പൂര്‍ണമായും അടച്ചേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. എക്സ്പോയുടെ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ജപ്പാന് പവിലിയനിലെ റസ്റ്റാറന്റ് താല്‍ക്കാലികമായി അടച്ചിരുന്നു. റസ്റ്റാറന്റ് ജീവനക്കാര്‍ക്ക് പോസിറ്റിവായതിനെ തുടര്‍ന്നാണ് അടച്ചത്. എക്സ്പോ ജീവനക്കാര്‍ക്ക് നടത്തുന്ന പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വേദിയിലെ പി.സി.ആര് പരിശോധന കേന്ദ്രങ്ങളുടെ എണ്ണം നാലായി വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ പവിലിയന് ജീവനക്കാര്‍ക്കും പരിശോധന സൗജന്യമാണ്.

