KSDLIVENEWS

Real news for everyone

ഇന്ത്യയില്‍ 5G യുഗം ആരംഭിക്കുന്നു : അതിവേഗ ഇന്റര്‍നെറ്റ് ആദ്യമെത്തുക 13 നഗരങ്ങളില്‍

SHARE THIS ON

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 5 ജി അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്.

നാല് മെട്രോ നഗരങ്ങളില്‍ ഉള്‍പ്പെടെ 15 പ്രധാന നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം ആരംഭിക്കുക. പ്രാരംഭഘട്ടത്തില്‍ ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ പദ്ധതി നടപ്പിലാക്കും.

ഈ മെട്രോ നഗരങ്ങള്‍ക്കു പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗര്‍ എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി സേവനം ആരംഭിക്കുന്നത്. ചെന്നൈ, ഹൈദരാബാദ് എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും സേവനം ലഭിക്കുന്നതാണ്.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിയ എന്നീ ടെലികോം കമ്ബനികളാണ് 5 ജി സേവനം ലഭ്യമാക്കുക. ഈ കമ്ബനികള്‍ 5 ജി ട്രയല്‍ സൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും, ഡിസംബര്‍ 31-ഓടെ ഇത് പൂര്‍ത്തിയാകുമെന്നും അവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!