കൗണ്ടർ ഒന്ന് മാത്രം, രോഗികൾ ദുരിതത്തിൽ; കൗണ്ടർ കുറവ് മൂലം ഉക്കിനടുക്ക മെഡിക്കൽ കോളജിലെ സ്പെഷൽ ഒപിയില്‍ പ്രതിസന്ധി

ഉക്കിനടുക്ക: കാസർകോട് മെഡിക്കൽ കോളജിലെ അക്കാദമിക് ബ്ലോക്കിൽ തുടങ്ങിയിട്ടുള്ള സ്പെഷൽ ഒപിയിലെത്തുന്നവർക്കു തയാറാക്കിയിരിക്കുന്ന കൗണ്ടർ ഒന്നു മാത്രമായതു ദുരിതമുണ്ടാക്കുന്നതായി പരാതി. ഒരു കൗണ്ടർ മാത്രമായതിനാൽ ദീർഘദൂരം വരി നിന്നാണു ടിക്കറ്റ് എടുക്കേണ്ടിവരുന്നതെന്നാണ് ആക്ഷേപം. ഒന്നു മുതൽ 9 മണി വരെയാണ് ഇവിടെ ഒപി പ്രവർത്തിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുള്ളതിനാൽ പ്രതിദിനം ജില്ലയിലെ വിവിധയിടങ്ങളിൽനിന്ന് ഒട്ടേറെ രോഗികൾ ഇവിടെയെത്തുന്നു. വരി നിൽക്കുന്ന ദുരിതം കുറയ്ക്കുന്നതിന് ഒപി ടിക്കറ്റ് കൗണ്ടർ കൂട്ടണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. 8 ഒപി വിഭാഗങ്ങളാണ് ഇവിടെയുള്ളത്.
കാസർകോട് മെഡിക്കൽ കോളജിലെ സ്പെഷൽ ഒപി ഇങ്ങനെ:
∙ ജനറൽ മെഡിസിൻ – തിങ്കൾ മുതൽ വെള്ളി വരെ
∙ ന്യൂറോ – ചൊവ്വ, ബുധൻ, വെള്ളി
∙ നെഫ്രോളജി – വ്യാഴം, വെള്ളി
∙ പൾമനോളജി വ്യാഴം മുതൽ ശനി വരെ
∙ ഡെന്റൽ സർജറി – തിങ്കൾ, ബുധൻ, വെള്ളി
∙ ഇഎൻടി – ബുധൻ മുതൽ വെള്ളി വരെ
∙ ഡെർമറ്റോളജി – തിങ്കൾ, ബുധൻ, വെള്ളി
∙ പാഡിയാട്രിക്ക് – ചൊവ്വ മുതൽ വെള്ളി വരെ
∙ സൈക്യാട്രി – തിങ്കൾ, ചൊവ്വ, വ്യാഴം

